Saturday, July 18, 2009

Grahanam-will it affect your stars?...remedies

1184 ആണ്ടു കര്‍ക്കിടകം 6 ന്‌ ബുധനാഴ്ച സൂര്യഗ്രഹണം.

നക്ഷത്രം: പൂയം- കൂറ് - കര്‍ക്കിടകം

മിഥുനം കൂറ്: മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
ചിങ്ങ കൂറ് : മകം, പൂരം, ഉത്രം 1/4
തുലാം കൂറ്: ചിത്തിര 1/2, ചോതി, വിശാഖം 3/4
വൃശ്ചികം കൂറ്: വിശാഖം 1/4, അനിഴം, തൃക്കേട്ട,
മകരം കൂറ് : ഉത്രാടം 3/4, തിരുവോണം, അവിട്ടം.
കുംഭം കൂറ്: അവിട്ടം 1/2, ചതയം, പൂരോരുട്ടാതി 3/4
മീന കൂറ് : പൂരോരുട്ടാതി 1/4, ഉത്രട്ടാതി, രേവതി.

സ്നാനം ചെയ്യേണ്ടതും, ഭസ്മ ധാരണം, എള്ള്, പാമ്പ് മുട്ട സഹിതം ദാനം ചെയ്യുക.
ശിവന് പുഷ്പാന്ജലി പഞ്ചാക്ഷര മന്ത്ര ജപം ചെയ്തു ക്ഷേത്ര ദര്‍ശനം.

Friday, July 10, 2009

ചക്കുളത്തുകാവ്‌ ശ്രീ ഭഗവതിക്ഷേത്രം

പുണ്യവാഹിനിയായ പമ്പയിലെ പുളിനങ്ങള്‍ കാല്‍ച്ചിലമ്പൊലി പൊഴിക്കുന്ന, കേരനിരകള്‍ആലവട്ടം വീശിനില്‍ക്കുന്ന ചക്കുളത്തുകാവ്‌. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും നടത്തുന്ന ആദിപരാശക്തിയായ ശ്രീ ചക്കുളത്തമ്മയുടെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പുണ്യഭൂമിയാണ്‌ ഇവിടം. ജാതിമതവര്‍ണ്ണവര്‍ഗ്ഗഭേദമില്ലാതെ ഏവരുടെയും ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും എന്നും ഒരു ആശാകേന്ദ്രമാണ്‌ തിരുവല്ലയിലെ നീരേറ്റുപുറം ചക്കുളത്തുകാവ്‌ ഭഗവതിക്ഷേത്രം. തങ്ങളെ കാണാന്‍ വരുന്ന ഭക്തര്‍ക്ക്‌ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട്‌ ഗണപതി, ശിവന്‍,സുബ്രഹ്മണ്യന്‍, വിഷ്ണു, ശാസ്താവ്‌, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളും ഈ പുണ്യസങ്കേതത്തില്‍ കുടികൊള്ളുന്നു. തിരുവല്ലയില്‍നിന്നും 12 കി.മീ. മാറിപത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.
ക്ഷേത്രോല്‍പത്തിക്കു കാരണമായി പറയുന്നത്‌, വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം വന്യമൃഗങ്ങള്‍മാത്രം വിഹരിച്ചിരുന്നഘോരവനമായിരുന്നു. ഈ വനത്തോടുചേര്‍ന്ന്‌ ഒരു വേടനും കുടുംബവും താമസിച്ചിരുന്നു. വനത്തില്‍നിന്നും കിട്ടുന്ന കായ്കനികളും, വിറകും ഒക്കെ ശേഖരിച്ചാണ്‌ അവര്‍കഴിഞ്ഞുപോന്നിരുന്നത്‌. ഒരുദിവസം കാട്ടില്‍ വിറക്‌ ശേഖരിക്കുവാന്‍ പോയ വേടന്‍ അപ്രതീക്ഷിതമായി തന്റെ നേര്‍ക്കു പാഞ്ഞടുക്കുന്ന ഒരു സര്‍പ്പത്തില്‍നിന്നുംരക്ഷനേടാന്‍ കയ്യിലിരുന്ന ആയുധംകൊണ്ടു ആഞ്ഞുവെട്ടി. മുറിവേറ്റ സര്‍പ്പത്തിനെ വെറുതേവിടുന്നതു അപകടം വരുത്തിവയ്ക്കുമെന്നുകരുതി വേടന്‍ അതിനുപിന്നാലെ പാഞ്ഞു.ഏറെദൂരംചെന്ന വേടന്‌ സര്‍പ്പത്തിനെ കുളക്കരയിലെ പുറ്റിനുമുകളില്‍ കാണുവാന്‍ സാധിച്ചു. കണ്ടപാടെ വേടന്‍ തന്റെ കയ്യിലിരുന്ന മഴുകൊണ്ട്‌ സര്‍പ്പത്തിനെവീണ്ടുംവെട്ടി. പക്ഷെ ഇത്തവണ പുറ്റുപൊട്ടി ജലപ്രവാഹമാണ്‌ അവിടെ ഉണ്ടായത്‌.
എന്തുചെയ്യണമെന്നറിയാതെ അമ്പരന്നുനിന്ന വേടന്റെ മുന്നില്‍ ഒരു സന്യാസിപെട്ടെന്ന്‌ പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേസമയം വേടന്റെ കുടുംബവുംഅവിടെയെത്തിയിരുന്നു. വെള്ളത്തിന്‌ പാലും തേനും കലര്‍ന്ന നിറംവരുമ്പോള്‍ ജലപ്രവാഹം അവസാനിക്കുമെന്ന്‌ സന്യാസി അവരോട്‌ പറഞ്ഞു. പുറ്റിനകത്ത്‌ പരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ്പൊളിച്ച്‌ നോക്കിയാല്‍ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട്‌ പറഞ്ഞു. അതിനെ വനദുര്‍ഗ്ഗയെന്ന്‌ സങ്കല്‍പിച്ച്‌ ആരാധിച്ചാല്‍സര്‍വ്വൈശ്യര്യങ്ങളും ഉണ്ടാകുമെന്ന്‌ പറഞ്ഞ്‌ പുറ്റുടച്ച്‌ സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ സന്യാസി അപ്രത്യക്ഷനുമായി. അന്നുരാത്രിയില്‍ ഉറങ്ങുകയായിരുന്നവേടന്‌ കാട്ടില്‍ സന്യാസിയായി പ്രത്യക്ഷപ്പെട്ടത്‌ സാക്ഷാല്‍ നാരദമുനിയാണെന്നുള്ള സ്വപ്നദര്‍ശനമാണ്‌ ഉണ്ടായത്‌. സന്യാസി എടുത്തുകൊടുത്ത ആ വിഗ്രഹമാണ്‌ചക്കുളത്തുകാവില്‍ കുടികൊള്ളുന്നതെന്നാണ്‌ ഐതീഹ്യം. ചക്കുളത്തുകാവിലെ മൂലവിഗ്രഹത്തിനു കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
എല്ലാ മലയാളമാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ചകളില്‍ ദേവിക്ക്‌ നിവേദിക്കുന്ന ഔഷധജലം സകലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണെന്നാണ്‌ വിശ്വാസം. ഇതു സേവിക്കുന്നതുമൂലം മഹാരോഗങ്ങളില്‍നിന്നുപോലും മുക്തമാകുമെന്നാണ്‌ അനുഭവസ്ഥര്‍ പറയുന്നത്‌. കൂടാതെ, എല്ലാ ആദ്യവെള്ളിയാഴ്ചകളിലും വിളിച്ചുചൊല്ലി പ്രാര്‍ത്ഥന എന്ന ചടങ്ങുണ്ട്‌. ഇതു പ്രധാനമായും മദ്യത്തിനും മയക്കുമരുന്നിനും അടിമയായവര്‍ക്കുവേണ്ടിയാണ്‌ നടത്തുന്നത്‌. ഈ സമയത്തുള്ള പ്രാര്‍ത്ഥനയിലൂടെ മദ്യത്തിനും മയക്കുമരുന്നിനുംഅടിമപ്പെട്ട നിരവധി ജനങ്ങള്‍ അമ്മയുടെ അനുഗ്രഹത്താല്‍ തങ്ങളുടെ വഴിവിട്ട ജീവിതത്തില്‍നിന്നും മുക്തിനേടുന്നു. ദേവിക്ക്‌ എല്ലാവര്‍ഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ഇവിടെ വെറ്റിലപ്രശ്നം അതിപ്രശസ്തമാണ്‌. പൂജാരിമുഖ്യനാണ്‌ വെ
റ്റിലജ്യോത്സ്യംവച്ചു പ്രവചനം നടത്തുക. പന്ത്രണ്ടുനോയമ്പ്‌ ദേവീസാക്ഷാത്ക്കാരത്തിന്റെ തീവ്രസമാധാന ക്രമത്തിലേയ്ക്ക്‌ ഭക്തരെ നയിക്കുന്ന വ്രതാനുഷ്ഠാനമാണ്‌. ധനുമാസം ഒന്നാം തീയതി തുടങ്ങി പന്ത്രണ്ടാം തീയതിയാണ്‌ ഈ നോയമ്പ്‌ അവസാനിക്കുന്നത്‌.
കൂടാതെ പൊങ്കാല, കാര്‍ത്തികസ്തംഭം കത്തിക്കല്‍, ലക്ഷദീപം, നാരീപൂജ തുടങ്ങിയക്ഷേത്രച്ചടങ്ങുകള്‍ ഒരു പക്ഷേ ഈ ക്ഷേത്രത്തി
ല്‍ മാത്രം കണ്ടുവരുന്ന ചടങ്ങുകളാണ്‌.
പൊങ്കാലസ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിലെ പൊങ്കാല ലോകപ്രശസ്തമാണ്‌.വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികനാളി
ലാണ്‌ ഇവിടുത്തെ പൊങ്കാല. ക്ഷേത്രോല്‍പത്തിക്കുകാരണക്കാരായ വേടനും കുടുംബവും ആഹാരസാധനങ്ങള്‍ ശേഖരിച്ച്‌ മണ്‍കലത്തില്‍പാകംചെയ്താണ്‌ കഴിച്ചിരുന്നത്‌. തങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരുപങ്ക്‌ദേവിക്ക്‌ നല്‍കിയശേഷമേ അവര്‍ ആഹാരം ഭൂജിച്ചിരുന്നുള്ളു. ഒരുദിവസം അവര്‍ക്ക്‌ഭക്ഷണസാധനങ്ങള്‍ ശേഖരിച്ച്‌ സമയത്തിനെത്താനായില്ല.
അന്ന്‌ ദേവിയ്ക്ക്‌ ഭക്ഷണം നല്‍കാനായില്ലെന്ന വിഷമത്തിലായിരുന്നു അവര്‍. എന്നാല്‍ പാചകത്തിനായി മരച്ചുവട്ടില്‍ചെന്നപ്പോള്‍ കലംനിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ്‌ വേടനുംകുടുംബവും കണ്ടത്‌. ആഹാരസാധനങ്ങള്‍ അവിടെയെത്തിയത്‌ ദേവീകൃപകൊണ്ടാണെന്ന്‌മനസ്സിലാക്കിയ അവര്‍ ഭക്തികൊണ്ട്‌ ഉച്ചത്തില്‍ ദേവീമന്ത്രങ്ങള്‍ ഉരവിട്ടു. ഇതേസമയംഒരു അശരീരിയും അവിടെ ഉണ്ടായി. ‘മക്കളേ, നിങ്ങള്‍ക്കുവേണ്ടിയുണ്ടാക്കിയതാണ്‌ ഈആഹാരം. ആവശ്യത്തിന്‌ കഴിച്ച്‌ വിശ്രമിക്കുക. നിങ്ങളുടെ നിഷ്ക്കളങ്ക ഭക്തിയില്‍ഞാന്‍ സന്തുഷ്ടയാണ്‌. തീരാദൂഃഖങ്ങളില്‍പോലും എന്നെ കൈവിടാത്തവര്‍ക്ക്‌ ഞാന്‍ദാസിയും തോഴിയുമായിരിക്കും. ഭക്തിപൂര്‍വ്വം ആര്‌ എവിടെനിന്ന്‌ എന്നെവിളിച്ചാലുംഅവരോടൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരിക്കും.’ ഈ ഓര്‍മ്മ പുതുക്കാനാണ്‌ചക്കുളത്തുകാവില്‍ ജനലക്ഷങ്ങള്‍ പൊങ്കാലയിടുന്നത്‌.
ഭക്തര്‍ അമ്മയ്ക്ക്‌ പൊങ്കാലയിടുമ്പോള്‍ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ്‌ വിശ്വാസം.ഓരോ വര്‍ഷം ചെല്ലുന്തോറും പൊങ്കാല ഇടുന്ന ഭക്തരുടെ എണ്ണംവര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്‌. പൊങ്കാല അടുപ്പുകള്‍ ക്ഷേത്രാതിര്‍ത്തിവിട്ട്‌കിലോമീറ്ററുകള്‍ ദൂരേയ്ക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുന്നു.
കാര്‍ത്തികസ്തംഭം കത്തിക്കല്‍അധര്‍മ്മത്തിന്റെ ഭൗതികപ്രതീകമാണ്‌ കാര്‍ത്തികസ്തംഭം. ഇത്‌ കത്തിച്ച്‌ചാമ്പലാക്കുന്ന ചടങ്ങിലൂടെ തിന്മയെ അഗ്നി വിഴുങ്ങി നന്മ ആധിപത്യം സ്ഥാപിക്കുന്നുഎന്നാണ്‌ വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ്‌ ഈ ചടങ്ങ്‌നടക്കുന്നത്‌.
പൊക്കമുള്ള തൂണില്‍ വാഴക്കച്ചി, പഴയ ഓലകള്‍, പടക്കം, ദേവിയ്ക്ക്‌ചാര്‍ത്തിയ ഉടയാടകള്‍ എന്നിവ പൊതിഞ്ഞുകെട്ടി അതിന്മേല്‍ നാടിന്റെസര്‍വ്വതിന്മകളെയും ആവാഹിക്കുന്നു. ദീപാരാധനയ്ക്ക്‌ മുമ്പായി ഇത്‌ കത്തിക്കും.നാടിന്റെ സര്‍വ്വ പാപദോഷങ്ന്‍ഘളും ഇതോടെ തീരുമെന്നാണ്‌ വിശ്വാസം.
നാരീപൂജസ്ത്രീകള്‍ എവിടെ പൂജിക്കപ്പെടുന്നുവോ അവിടെ ദേതമാര്‍ രമിക്കുന്നുവെന്ന സങ്കല്‍പവുംസ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്‍പവുമാണ്‌ ഇത്തരമൊരുപൂജയുടെ പിന്നിലുള്ളത്‌. ഒരുപക്ഷേ ലോകത്തുതന്നെ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്‌ഈ സ്ത്രീപൂജ. അന്നേദിവസം ഒരു പൂജ്യയായ ഒരു സ്ത്രീയെ അതിഥിയായി ക്ഷണിച്ച്‌അലങ്കൃതപീഠത്തില്‍ ഇരുത്തി നാരീപൂജ നടത്താറുണ്ട്‌.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്നവിധംബസ്‌: തിരുവല്ല ബസ്റ്റാന്റില്‍നിന്നും ചക്കുളത്തുകാവിലേയേക്ക്‌ ബസ്‌ സൗകര്യംഉണ്ട്‌. പൊടിയാടിവഴി തകഴിക്കുല്‍ള ബസ്സും ചക്കുളത്തുകാവ്‌ദേവീക്ഷേത്രസമീപത്തുകൂടിയാണ്‌ കടന്നുപോവുന്നത്‌.ട്രെയിന്‍: തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്നവരും, എറണാകുളം ഭാഗത്തുനിന്നും(കോട്ടയംവഴി) വരുന്നവരും തിരുവല്ല റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങുക.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം

കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളില് നിന്നും തികച്ചും വ്യത്യസ്തമായ ആരാധനാരീതിയാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലുള്ളത്. ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്ലാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഹ്മസ്വരൂപം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിച്ചുകൊണ്ട് അരയാല്‍വൃക്ഷം മാത്രമാണ് ഇവിടെയുള്ളത്. ഗണപതിക്കാവ്, ഒണ്ടിക്കാവ്, മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം,കല്‍‌ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍ എന്നിവ ഉണ്ടെങ്കിലും ഓങ്കാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്. കൊല്ലം ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയില്‍ കായംകുളത്തിനു സമീപം, ദേശീയപാതയോടു ചേര്ന്നാണ് പ്രസ്തുതക്ഷേത്രത്തിന്റെ സ്ഥാനം. ഓയ്മന്‍ ചിറ ഓച്ചിറ ആയി എന്നും ഓം ചിറ ഓച്ചിറയായി എന്നുമാണ് സ്ഥലനാമ സങ്കല്പം.ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആല്‍ത്തറകള്‍ രണ്ടും വേലുത്തമ്പി ദളവാ പണികഴിപ്പിച്ചവയാണ്‌. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കല്‍പം. വേലുത്തമ്പി ദളവാ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അതേ അവസരത്തില്‍ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴി
പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ദേവപ്രശ്നത്തില്‍ തെളിഞ്ഞത് ക്ഷേത്രം നിര്‍മ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന് ആയിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിനു വളരെ മുന്‍പുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കള്‍ക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് പരബ്രഹ്മം എന്ന നാമം അന്വര്‍ത്ഥമാക്കുന്ന ഒരുകാര്യമാണ്. ആല്‍ത്തറയിലെ ചുറ്റുവിളക്കിന്‌ പുറത്ത്‌ എവിടെയും അഹിന്ദുക്കക്ക് പ്രവേശനമുണ്ട്‌. വളരെ പണ്ടുമുതല് തന്നെ നാനാ ജാതിമതസ്ഥര്‍ ഇവിടെ ആരാധന നടത്തി വരുന്നു.
പ്രധാന ക്ഷേത്രചടങ്ങുകള്ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പന്ത്രണ്ടുവിളക്ക് മഹോത്സവം വിശ്വപ്രസിദ്ധിയാര്ജ്ജിച്ചതാണ്. നാടിന്റെ നാനാഭാഗങ്ങളില് നിന്നും വരുന്ന ഭക്തജനങ്ങള് വളരെ ഭക്തിയോടെ
യാണ് ഈ ചടങ്ങുകളില് പങ്കെടുക്കുക. പന്ത്രണ്ടുവിളക്കിന്റെ മറ്റൊരു പേരാണ് വൃശ്ചികോത്സവം. വൃശ്ചികമാസത്തിലാണ് ഈ ചടങ്ങ് നടക്കുക എന്നതിനാലാണ് അങ്ങനെയൊരു പേരുവന്നത്. വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളില്‍ ഭക്തജനങ്ങള് കുടില്‍കെട്ടി ഭജനം പാര്‍ക്കുക എന്നതാണ്‌ പ്രധാന വഴിപാട്‌.
കന്നിയിലെ തിരുവോണത്തിനു കന്നുകാലികള്‍ക്കായി നടത്തുന്ന ഇരുപത്തിയെട്ടാം ഓണവും പ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണത്തിനുശേഷം 28 മത്തെ ദിവസം ഭക്തിപുരസ്സരം കൊണ്ടാടുന്നതാണ് ഇതിന് ഈ പേരു വന്നത്.
“ഓച്ചിറക്കളിയും” ‘ഓച്ചിറക്കാളകളും’ ഇവിടുത്തെ പ്രത്യേകതകളാണ്‌. പലവിധങ്ങളായ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനില്‍ക്കുന്നു. ഇരുന്നൂറ് വര്ഷങ്ങള്ക്കുമുന്പ് വേണാട്‌ രാജാവും കായംകുളം രാജാവും തമ്മില്‍ നടന്ന യുദ്ധങ്ങളില് കൂടുതലും ഓച്ചിറ പടനിലത്തായിരുന്നു. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട്‌ യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനായി വര്‍ഷംതോറും മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളില്‍ ഇവിടെ ഓച്ചിറക്കളി നടത്തിവരുന്നു.മണ്ണ്‌ പ്രസാദമായി നല്‍കുന്നതാണ്‌ ഇവിടുത്തെ മറ്റൊരു സവിശേഷത. ദരിദ്രര്‍ക്കും രോഗികള്‍ക്കും യാചകര്‍ക്കുമായുള്ള ‘കഞ്ഞിപ്പകര്‍ച്ച’ പ്രധാന നേര്‍ച്ചയാണ്‌.

Vaikom Mahadevar Temple

വൈക്കം മഹാദേവ ക്ഷേത്രം
ദക്ഷിണഭാരതത്തിലെ ശൈവക്ഷേത്രങ്ങളില് അഗ്രഗണ്യസ്ഥാനമാണ് വൈക്കം മഹാദേവക്ഷേത്രത്തിനുള്ളത്. കോട്ടയം ജില്ലയിലെ വൈക്കത്താണ് ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. വ്യാഘ്രപാദമുനിക്ക് ശൈവദര്ശനം ലഭിച്ച വ്യാഘ്രപാദപുരമാണ് ഇപ്പോള് വൈക്കം എന്നപേരിലറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി പരമശിവനാണ്. വൈക്കത്തെ ശിവന്‍ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്. കിഴക്കോട്ടാണ് ദര്ശനം. കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്. പെരുന്തച്ചന് ക്ഷേത്രനിര്മ്മാണം നടത്തിയെന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിന്റെ വലിയ വട്ട ശ്രീകോവിലിന് സാധാരണ ശ്രീകോവിലിന്‍റെ മൂന്നിരിട്ടിയോളം വലിപ്പമുണ്ട്. ശ്രീകോവിലിന് രണ്ടു ചുറ്റ് ഉണ്ട്, ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതമാണുള്ളത്.ശ്രീകോവിലില് രണ്ടടി ഉയരമുള്ള പീഠത്തില്‍ അഞ്ചടിയോളം ഉയരമുള്ള മഹാലിംഗമാണുള്ളത്.
എട്ട് ഏക്കറിലാണ് ക്ഷേത്രം നില്‍ക്കുന്നത്. കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍ കാണാം. അതിനടുത്തായി അറുപത്തിനാല് അടി ഉയരമുള്ള സ്വര്‍ണ്ണക്കൊടിമരവും കാണാം. കരിങ്കല്‍ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വത്ഥാകൃതിയിലുള്ള വിളക്ക് കാണാം. ഇതില്‍ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കല്‍.
ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന്‍ എന്നീ മൂന്നുഭാവങ്ങളാണുള്ളത്. അഞ്ചു പൂജയും ശീവേലിയും ഇവിടെ നടത്തുന്നു. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാര്‍, മേയ്ക്കാടും ഭദ്രാകാളി മറ്റപ്പള്ളിയും. ഉപദേവതമാരായി കന്നിമൂല ഗണപതി, സ്തംഭഗണപതി, ഭഗവതി, ഉടല്‍ കൂട്ടുമ്മേല്‍, വ്യാഘ്രപാദമഹര്‍ഷി എന്നിവരാണുള്ളത്.
ഈ ശിവക്ഷേത്രത്തിന്‍റെ ഒരു പ്രത്യേകത വാതില്‍ മാടത്തിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന ദാരുശില്പങ്ങളാണ്. അതിമനോഹരമായാണ് രാമായണം അതില് കൊത്തിവച്ചിരിക്കുന്നത്.
ദിവസേനയുള്ള ക്ഷേത്രച്ചടങ്ങുകള്വെളുപ്പിന് 3.30 ന് പള്ളിയുണര്ത്തല്4.00 മണിക്ക് നടതുറപ്പ്, നിര്മ്മാല്യദര്ശനം, എതിര്ത്തു പൂജ, ഉഷഃപൂജ.6.30 ന് എതിര്ത്തു ശ്രീബലി.7.30 ന് പന്തീരടി പൂജ.9.00 ന് നവകം പൂജ.10.00 ന് ഉച്ചപൂജ.11.30 ന് ഉച്ച ശ്രീബലിവൈകുന്നേരം 5.00 ന് നടതുറപ്പ്.6.30 ന് ദീപാരാധന.7.00 ന് അത്താഴ പൂജ.8.00 ന് അത്താഴ ശ്രീബലി
ഘട്ടിയം ചൊല്ലല്‍വൈക്കം മഹാദേവക്ഷേത്രത്തില് മാത്രം കാണുന്ന ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലല്‍.ശ്രീബലിക്ക് എഴുഇന്നള്ളത്ത് നടക്കുമ്പോള്‍ ഭവാന്‍റെ സ്തുതിഗീതങ്ങള്‍ ചൊല്ലുന്ന ചടങ്ങാണിത്. കൊല്ലവര്ഷം 1030, തുലാം 27-ന് തിരുവിതാംകൂര് മഹാരാജാവായിരുന്ന ആയില്യം തിരുനാളാണ് ഈ ചടങ്ങ് ആരംഭിച്ചത്. ഈ ചടങ്ങിലൂടെ വൈക്കത്തപ്പന് തന്റെ കരുണയുടെ കടാക്ഷം ഭക്തജനങ്ങള്ക്ക് അരുളുന്നു.
വടക്കുംപുറത്ത് പാട്ട്പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വൈക്കം മഹാദേവക്ഷേത്രത്തില് നടക്കുന്ന ഒരു ആചാരാനുഷ്ഠാനമാണ് വടക്കുംപുറത്ത് പാട്ട്. ക്ഷേത്രാങ്കണത്തിന്‍റെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കും പുറത്ത് പാട്ട്. ഇതേ മട്ടില്‍ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.
വൈക്കത്തഷ്ടമിവൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി വിശ്വപ്രസിദ്ധിയാര്ജ്ജിച്ചതാണ്. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള ഭക്തര് അഷ്ടമി ദര്ശനത്തിന് ഈ ക്ഷേത്രത്തിലെത്തുകപതിവാണ്. താരകാസുരന്റെയും ശൂരപത്മന്റെയും നിഗ്രഹത്തിനായി മഹാദേവന് തന്റെ പുത്രനായ സുബ്രഹ്മണ്യസ്വാമിയെ അനുഗ്രഹം കൊടുത്ത് പറഞ്ഞയച്ച് പന്ത്രണ്ടുദിവസം കാത്തിരിക്കുന്നു. പുത്രവിജയത്തിനുവേണ്ടി ശിവന് അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ശിവന് മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു.
പന്ത്രണ്ടാം ദിവസം താരകാസുരനെ നിഗ്രഹിച്ച് വിജയശ്രീലളിതനായി പരിവാരസമേതം പിതാവിന്റെ സമീപം മടങ്ങി എത്തുകയും ചെയ്യുന്നതാണു അഷ്ടമിയുടെ പിന്നിലുള്ള ഐതിഹ്യം. അഷ്ടമി ഉത്സവം നടക്കുന്ന പന്ത്രണ്ടു ദിവസവും ഭഗവാന്റെ തിരുസന്നിധിയില് ഭക്തജനങ്ങള്ക്ക് ആഹാരം നല്കാറുണ്ട്. വിജയശ്രീലളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘോഷാലങ്കാരത്തോടെ കിഴക്കേ ആനപന്തലില് കാത്തിരിക്കുന്ന ശിവന് എതിരേല്ക്കുന്നു. ഈ സന്തോഷത്തില് പങ്കുകൊള്ളുന്നതിനായി ഭഗവാന്റെ സഹോദരിമാരായ മൂത്തേടത്തുകാവിലമ്മയും കൂട്ടുമ്മേല് ഭഗവതിയും എത്തിച്ചേരുന്നു. ഇത് “കൂടി പൂജ’ എന്നാണ് അറിയപ്പെടുന്നത്. തുടര്‍ന്ന് “വലിയ കാണിക്ക’ആരംഭിക്കുന്നു. കറുകയില്‍ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടര്‍ന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടര്‍ന്ന് ഉദയനാപുരത്തപ്പന്‍െറ ഹൃദയസ്പൃക്കായ വിടവാങ്ങള്‍ നടക്കുന്നു. ശോകരസം തുളുന്പുന്ന അകന്പടിയോടെ ഉദയനാപുരത്തപ്പന്‍ യാത്രപറയുന്ന ചടങ്ങിനെ “കൂടിപ്പിരിയല്‍” എന്നാണ് പറയുക.
അഷ്ടമി വിളക്കിന്‍െറ അവസാനം ശിവപെരുമാള്‍ ശ്രീകോവിലിലേക്കും മകന്‍ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകള്‍. പിറ്റേ ദിവസം ക്ഷേത്രത്തില്‍ ആറാട്ടാണ്.
എത്തിച്ചേരുന്ന വിധംട്രെയിനില് എറണാകുളം-തിരുവനന്തപുരം (കോട്ടയം വഴി) പാതയില് കോട്ടയത്തുനിന്നും 40 കി.മീ. വടക്കും, എറണാകുളത്തുനിന്നും 36 കി.മീ. തെക്കുമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നെടുന്പാശ്ശേരി ഇന്റര്നാഷണല് വിമാനത്താവളം ഇവിടെനിന്ന് 56 കി.മീ. അകലെയാണ്.

Irinjalakuda Koodalmanikkam Temple

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും അതിലൊക്കെയുപരിയായി ആദര്ശത്തിന്റെയും മകുടോദാഹരണമായി പുരാണങ്ങളില് നിറഞ്ഞുനില്ക്കുന്ന ഒരു ദൈവികഭാവമാണ് ഭരതന്. ത്രേതായുഗത്തില് ശ്രീരാമചന്ദ്ര സഹോദരനായി ജനിച്ച്, പിതൃതുല്യനായ ജ്യേഷ്ഠന്റെ വനവാസത്തിലൂടെ തനിക്കു വന്നുചേര്ന്ന അയോദ്ധ്യാധിപസ്ഥാനത്തെ ജ്യേഷ്ഠന്റെ പാദപൂജകൊണ്ട് കര്മ്മപൂരിതമാക്കി, പതിന്നാലു കൊല്ലം രാജ്യത്തെയും അവിടുത്തെ പ്രജകളെയും കണ്ണിലെ കൃഷ്ണമണിപോലെ നോക്കി, വനവാസത്തിനുശേഷം എത്തിച്ചേര്ന്ന ജ്യേഷ്ഠന്റെ കാല്ക്കല് വച്ചു നമിച്ച ഭരതന്റെ പേരിലുള്ളതാണ് കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം.
തൃശൂരില്‍നിന്ന് ഇരുപത്തൊന്നു കി.മീ തെക്ക് കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുട കേന്ദ്രമായി കൂടല്‍മാണിക്യക്ഷേത്രം സ്ഥിതിചെയ്യുന്നു. പത്ത് ഏക്കര്‍ സമചതുരമായ സ്ഥലത്താണ് ക്ഷേത്രം. രണ്ടുനില വട്ടശ്രീകോവില്‍. രണ്ടു നാലമ്പലമുണ്ട്. പൂജ വിഷ്ണുവിനാണെങ്കിലും നാലമ്പലത്തില്‍ ശിവക്ഷേത്രങ്ങളിലേതുപോലെ അപൂര്‍ണ്ണപ്രദക്ഷിണം.
ആഡംബരപ്രിയനല്ലാത്ത ഭഗവാന്റെ മനസു മുഴുവന്‍ ശ്രീരാമചന്ദ്രനും അവിടുത്തെ പാദങ്ങളുമാണ്. സര്‍വ്വതും ഭഗവാനില്‍ അര്‍പ്പിച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ഒരാള്‍ പൊക്കത്തിലുള്ള വിഗ്രഹം ചതുര്‍ബാഹുവാണ്. കോദണ്ഡവും അഭയമുദ്രയും ശംഖും ചക്രവും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച് ആഭരണങ്ങളും ധരിച്ച് കനത്തില്‍ വലിയൊരു പുഷ്പമാല ചാര്‍ത്തിയിരിക്കുന്നു. അത് കിരീടത്തിന്‍റെ മുകളിലൂടെ രണ്ടു വശത്തേക്കുമായി പാദംവരെ നീണ്ടുകിടക്കുന്നു.
ചരിത്രംകേരളത്തില്‍ മുപ്പത്തിരണ്ട് ഗ്രാമങ്ങളിലായിട്ടാണ് ബ്രാഹ്മണര്‍ താമസമാരംഭിച്ചത്. ഈ ഗ്രാമങ്ങളില് വളരെ പ്രാധാന്യം അര്ഹിക്കുന്ന ഒരു ഗ്രാമമാണ് ഇരിങ്ങാലക്കുട. കുലീപിനി മഹര്ഷി യാഗം ചെയ്ത് പുണ്യഭൂമിയാക്കിയെടുത്ത ഈ ഗ്രാമത്തില് സ്ഥാപിച്ച യജ്ഞദേവന്റെ ചൈതന്യം നിലനിര്ത്തുവാന് സാധിക്കാതെ വരികയും തത്ഫലമായി മൂര്‍ത്തിയുടെ ശക്തിക്ഷയം വരികയും ചെയ്തു.
വര്ഷങ്ങള്ക്കുശേഷം ക്ഷേത്രചൈതന്യം വര്‍ദ്ധിപ്പിക്കാനും, പുനഃപ്രതിഷ്ഠ നടത്താനും ക്ഷേത്രഭാരവാഹികള് പലവഴിക്കും ആലോചിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് കടലില് മത്സ്യബന്ധനത്തിനുപോയ മുക്കുവന്മാര്ക്കു ലഭിച്ച നാലുവിഗ്രഹങ്ങള് വായ്ക്കല്‍ കയ്മളുടെ പക്കല്‍ ഉണ്ടെന്ന വാര്‍ത്ത ക്ഷേത്രഭരണക്കാര്‍ അറിഞ്ഞു. നാടുവാഴികളും യോഗക്കാരും ചേര്‍ന്ന് അതിലൊരു വിഗ്രഹംകൊണ്ടുവന്ന് യഥാവിധി ക്ഷേത്രത്തില്‍ ഇന്നു കാണുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ നടത്തിയ വിഗ്രഹം ഭരതന്‍റേതായിരുന്നു. മറ്റു മൂന്നു വിഗ്രഹങ്ങള് യഥാക്രമം ശ്രീരാമവിഗ്രഹം തൃപ്രയാറും, ലക്ഷ്മണന്റേത് മൂഴിക്കുളത്തും, ശത്രുഘ്നന്റേത് പായമേലും പ്രതിഷ്ഠിച്ചു. ജലം ഇരുകൈവഴികളിലായി ഒഴുകിയതിന്റെ മധ്യത്തില് മണല് അടിഞ്ഞുകൂടിയുണ്ടായ ഞാല്‍നിലങ്ങളുടെ അല്ലെങ്കില്‍ ഇരുചാലുകളുടെ ഇടയില്‍ ക്ഷേത്രനിര്‍മാണശേഷം ദേവനെ പ്രതിഷ്ഠിച്ചതുകൊണ്ടാണ് ക്ഷേത്രത്തിന് ഇരുഞാല്‍കിട, ഇരിഞ്ഞാലക്കുട എന്ന നാമമുണ്ടായത്.
പുനഃപ്രതിഷ്ഠയ്ക്കുശേഷം വിഗ്രഹത്തില്‍ ദിവ്യജ്യോതിസ് പ്രത്യക്ഷപ്പെട്ടു. മാണിക്യ കാന്തിയാണെന്ന് സംശയം തോന്നിയ ക്ഷേത്രഭരണക്കാര്‍ കായംകുളം രാജാവിന്‍റെ പക്കലുള്ള മാണിക്യവുമായി ഒത്തുനോക്കാന്‍ തീരുമാനിച്ചു . ഭരണാധികാരികള്‍ കായംകുളം രാജാവിനെ സമീപിച്ച് വിവരം ഉണര്‍ത്തിച്ച് മാണിക്യം കേടുകൂടാതെ തിരിച്ചു നല്‍കാമെന്ന കരാറില്‍ രത്നം വാങ്ങി. പുജാരി മാണിക്യം വിഗ്രഹത്തോട് ചേര്‍ത്തുപിടിച്ച് പ്രകാശങ്ങള്‍ തമ്മില് ഒത്തുനോക്കി. എന്നാല്‍ നിമിഷനേരം കൊണ്ട് മാണിക്യക്കല്ല് വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു. മാണിക്യരത്നം വിഗ്രഹത്തോട് അലിഞ്ഞുചേര്ന്നതിനുശേഷം ഇരിങ്ങാലക്കുടക്ഷേത്രം കൂടല്‍മാണിക്യം ക്ഷേത്രമെന്ന പേരില്‍ അറിയപ്പെട്ടു.
പൂജകളും വഴിപാടുകളുംവെളുപ്പിന് 3.00 a.m-ന് നടതുറക്കല്7.30 a.m. - 8.15 a.m. നിവേദ്യവും, എതിര്ത്തുപൂജയും10.30 a.m. - 11 a.m. നിവേദ്യവും, ഉച്ചപൂജയും11.30 a.m. നട അടയ്ക്കല്വൈകുന്നേരം 5 p.m.-ന് നടതുറക്കല്7.30 to 8 p.m. - നിവേദ്യവും അത്താഴപൂജയും8.15 p.m. - നട അടയ്ക്കല്
കൂടല്മാണിക്യം ക്ഷേത്രത്തില് മഹാവിഷ്ണുവിന്റെതാണ് പൂജ. മഹാവിഷ്ണുവിന്റെ ഒരു അംശാവതാരമാണല്ലോ ഭരതന്. കിഴക്കോട്ടു ദര്ശനത്തിലുള്ള ഈ ക്ഷേത്രത്തില്‍ ഉപക്ഷേത്രങ്ങള്‍ ഇല്ല. മൂന്നു പൂജ. ഉഷപ്പൂജയും, പന്തീരടിപ്പൂജയുമില്ല. എതിര്‍ത്ത പൂജ, ഉച്ചപ്പൂജ, അത്താഴപൂജ. തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിദിവസം മാത്രം പുത്തിരിപ്പൂജകൂടിയുണ്ടാകും.
താമരമാല ഭഗവാനു കൂടുതല് പ്രിയമായതുകൊണ്ട് അതു ചാര്‍ത്തി പ്രാര്‍ഥിച്ചാല്‍ സകലവിഘ്നങ്ങളും മാറിക്കിട്ടുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തില്‍ ഉപദേവതകളില്ലെങ്കിലും തിടപ്പള്ളിയില്‍ ഹനുമാനും, വാതില്‍മാടത്തില്‍ തെക്കും, വടക്കും ദുര്‍ഗ്ഗയും, ഭദ്രകാളിയും ഉണ്ടെന്നാണു സങ്കല്പം. തിടപ്പള്ളിയില്‍ അവിലും പൂവന്‍പഴവും നിവേദ്യമുണ്ട്. ദുര്‍ഗ്ഗയ്ക്കും, ഭദ്രകാളിയ്ക്കും ഉത്സവക്കാലത്തുമാത്രം നേദ്യം. താമരയും, തെച്ചിയും, തുളസിയും മാത്രമെ ക്ഷേത്രത്തില്‍ ഉപയോഗിക്കൂ. ഉദരരോഗത്തിന് വഴുതന നേദ്യവും, അംഗുലിയാംഗം കൂത്തും വഴിപാടുകള്‍. കൂത്തിനവകാശം അമയന്നൂരിനാണ്. ഇടവത്തില്‍ ഉത്രാടം മുതല്‍ നാല്പതു ദിവസമാണ് കൂത്ത്. ഇരുപത്തിയെട്ടു ദിവസം പ്രബന്ധവും പന്ത്രണ്ടു ദിവസം അംഗുലീയാംഗവും.
ആണ്‍കുട്ടികളുണ്ടാകുന്നതിന് കൂട്ടുപായസവും പെണ്‍കുട്ടികളുണ്ടാകുന്നതിന് വെള്ളനേദ്യവുമാണ് പ്രധാനമായും ചെയ്യുന്നത്. മൂലക്കുരുവിനും, അര്‍ശ്ശസ്സിനും ഇവിടെ നെയ്യാടി സേവകഴിക്കും. മഴ പെയ്യാനും പെയ്യാതിരിക്കാനും താമരമാല വഴിപാടും. തൃപ്പുത്തരിക്കു പിറ്റെ ദിവസം കൂട്ടഞ്ചേരി മൂസ്സ് കൊണ്ടുവരുന്ന മുക്കുടിനേദ്യമുണ്ട് ക്ഷേത്രത്തില്‍. ഒരു മരുന്നായ മുക്കുടിക്കുവേണ്ടി ഭക്തരുടെ ഭയങ്കര തിരക്കാണ്.
ക്ഷേത്രതന്ത്രിമാര്‍ആറു തന്ത്രിമാരുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് ഇരിങ്ങാലക്കുട കൂടല്മാണിക്യക്ഷേത്രം. കുറുമ്പ്രനാട്ടില്‍നിന്നും വന്ന പുത്തിരില്ലത്തിന് കാരാണ്മയ്ക്കാണ് മേല്‍ശാന്തിസ്ഥാനം. പുറപ്പെടാശാന്തിയാണ് ഇവിടെയുള്ളത്. അണിമംഗലം, നടുവം, പാറപ്പുറം, കുന്നം എന്നിവര്‍ക്കാണ് കീഴ്ശാന്തി കാരാണ്മ. നടുവം അന്യംനിന്നതിനാല്‍ എടശ്ശേരിക്കു കീഴ്ശാന്തിപദവി കിട്ടി. മൂത്തതുമാര്‍: കോളോം, കിട്ടത്ത്, ചിറയത്ത് പട്ടോല, തുരുത്തിക്കാട്ടുമേനോന്‍ എന്ന് പഴയ ക്രമം. ആദ്യം രണ്ടു തന്ത്രിമാരായിരുന്നു. തരണനെല്ലൂരും അണിമംഗലവും.
ഓതിക്കോനായിരുന്ന വേളൂക്കര നകരമണ്ണിനും പിന്നീടു തന്ത്രിസ്ഥാനം കിട്ടി. തരണനെല്ലൂര്‍ ഇല്ലം നാലായതിനാല്‍ (നെടുമ്പള്ളി തരണനെല്ലൂര്‍, വെളുത്തേടത്ത് തരണനെല്ലൂര്‍, കിടങ്ങശ്ശേരി തരണനെല്ലൂര്‍, തെക്കിനിയടത്ത് തരണനെല്ലൂര്‍) ഇപ്പോള്‍ ആറു തന്ത്രമാരാണ്.
ഉത്സവംമേടമാസത്തില് ഉത്രം നാളില് കൊടികയറി പതിനൊന്നു ദിവസമായിട്ടാണ് ഉത്സവം ആഘോഷിക്കുന്നത്. പള്ളിവേട്ടദിവസം രാത്രി കിഴക്കുഭാഗത്തുള്ള ആല്‍ത്തറയില്‍ ആണ് പള്ളിവേട്ടച്ചടങ്ങ് നടക്കാറുള്ളത്. അതിനുശേഷം അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലേയ്ക്ക് മടങ്ങും. കുട്ടന്‍കുളത്തിന് അടുത്ത് എത്തിയാല്‍ പഞ്ചവാദ്യം കഴിഞ്ഞ് പാണ്ടിമേളവും, വെടിക്കെട്ടും ഉണ്ടായിരിക്കും. ക്ഷേത്രത്തില്‍ മടങ്ങി എത്തിയാല്‍ പള്ളിക്കുറുപ്പോടെ ചടങ്ങ് അവസാനിക്കുന്നു. പിറ്റേന്നാണ് ആറാട്ട്. കൊടിയിറക്കുന്നതിന് മുമ്പായി കൊടിക്കല്‍പ്പറ നിറക്കുന്നത് ഭക്തജനങ്ങള്‍ പുണ്യമായി കരുതുന്നു.
ക്ഷേത്രത്തില് എത്തിച്ചേരാന്തൃശ്ശൂരില്നിന്നും 20 കി.മീ. തെക്കും, കൊടുങ്ങല്ലൂര് ഭഗതവതിക്ഷേത്രത്തില്നിന്നും 16 കി.മീ. വടക്കുമാണ് ഇരിങ്ങാലക്കുട സ്ഥിതിചെയ്യുന്നത്.കൂടല്മാണിക്യം ക്ഷേത്രത്തില്നിന്നും 9 കി.മീ. മാറിയാണ് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്നത്. ഇരിങ്ങാലക്കുടയില്നിന്നും 20 കി.മീ. മാറിയാണ് തൃശ്ശൂര് റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്നത്. കൂടല്മാണിക്യം ക്ഷേത്രത്തില്നിന്നും ഏകദേശം 45 കി.മീ. മാറിയാണ് നെടുന്പാശ്ശേരി രാജ്യാന്തര വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

ചെട്ടികുളങ്ങര ദേവിക്ഷേത്രം

chettikulangara-ed

മാവേലിക്കര താലൂക്ക്, കാര്‍ത്തികപ്പള്ളി താലൂക്ക് എന്നിവ ഉള്‍പ്പെടുന്ന പ്രദേശം പൊതുവേ ഓണാട്ടുകര എന്നപേരിലാണ് അറിയപ്പെടുന്നത്. ഈ കരയുടെ ഭാഗമായ ചെട്ടിക്കുളങ്ങരയിലാണ് സര്‍വ്വൈശ്വര്യസ്വരൂപിണിയും, സര്‍വ്വദുഃഖനിവാരിണിയുമായ ചെട്ടിക്കുളങ്ങര അമ്മ വാണരുളുന്നത്. ഭദ്രകാളിയുടേതാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെങ്കിലും പ്രഭാതത്തില്‍ ദേവി സരസ്വതിയായും മധ്യാഹ്നത്തില്‍ മഹാലക്ഷ്മിയായും സായംസന്ധ്യയില്‍ ദുര്‍ഗ്ഗയായും വിരാജിക്കുന്നു. ഗണപതി, ബാലകന്‍, യക്ഷി, മൂര്‍ത്തി, നാഗരാജാവ് എന്നിവരാണ് ഉപദേവതമാര്‍. എല്ലാ മതക്കാര്‍ക്കും ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രവേശനം ഉണ്ടെന്നതാണ് ഒരു പ്രധാന പ്രത്യേകത. നാലമ്പലത്തിന്‍റെ വാതിലുകളും ക്ഷേത്രത്തിന്‍റെ kuthi-edചുവരുകളും മനോഹരമായ ശില്‍പ്പങ്ങള്‍കൊണ്ട് അലങ്കൃതമാണ്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌, ചെട്ടിക്കുളങ്ങരയിലുള്ള കുറച്ച്‌ പ്രമാണിമാര്‍ തൊട്ടടുത്തുള്ള കോയ്പ്പള്ളിക്കാരാഴ്മ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കാണുവാന്‍ പോയി. എന്നാല്‍ അവിടെയെത്തിയ അധികാരികള്‍ക്ക്‌ കോയ്പ്പള്ളി അമ്പലഭരണക്കാരില്‍നിന്നും പരിഹാസമാണ്‌ കിട്ടിയത്‌. ഈ അപമാനത്തില്‍ മനംനൊന്ത പ്രമാണിമാര്‍ ചെട്ടിക്കുളങ്ങരയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച്‌ തീരുമാനിച്ചു. ഇതിനുവേണ്ടി കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്തിനായി അവര്‍ പ്രാര്‍ത്ഥിക്കുകയും അവിടേക്ക്‌ പോകുവാനും തീരുമാനിച്ചു. അവര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തി 12 ദിവസത്തെ ഭജനം അനുഷ്ഠിച്ചു. ഇതിനിടെ, താന്‍ ചെട്ടിക്കുളങ്ങരയിലേയ്ക്ക്‌ വരികയാണെന്ന്‌ ഭജനത്തിനെത്തിയ പലര്‍ക്കും അമ്മയുടെ സ്വപ്നദര്‍ശനമുണ്ടായി. അടുത്ത ദിവസം അവര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാട്‌ നല്‍കിയ പവിത്രമായ വാളുമായി ചെട്ടിക്കുളങ്ങരയിലെത്തി ക്ഷേത്രനിര്‍മ്മിതിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി.chetti-ed
കുറച്ചു ദിവസങ്ങള്‍ക്കുശേഷം, കരീപ്പുഴ നദിയില്‍ രാത്രിയില്‍ കടത്തുപണിയിലേര്‍പ്പെട്ടിരുന്ന വഞ്ചിക്കാരന്‌ എവിടെനിന്നാണെന്ന്‌ അറിയില്ല ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുവാനിടയായി. നോക്കിയപ്പോള്‍ ഒരു പ്രായംചെന്ന സ്ത്രീ തന്നെ അക്കരയ്ക്കു കടത്തിത്തരണമെന്ന്‌ ചോദിക്കുന്നു. അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക്‌ ഒരു സ്ത്രീ സഹായം ചോദിച്ചപ്പോള്‍ കടത്തുകാരനു മനസ്സലിവുവന്നു. വഞ്ചിക്കാരന്‍ അവരെ അക്കരയ്ക്കു കടത്തിവിട്ടതിനുശേഷം ചെട്ടിക്കുളങ്ങരവരെ അനുഗമിച്ചു. യാത്രയ്ക്കിടെ അവര്‍ ഒരു മരത്തിന്റെ കീഴില്‍ വിശ്രമിച്ചു (ഇപ്പോള്‍ ഈ സ്ഥലത്ത് പുതുശ്ശേരിയമ്പലം ക്ഷേത്രം സ്ഥിതിചെയ്യുന്നു). കടത്തുകാരന്‍ സമീപംകണ്ട ഗൃഹത്തില്‍നിന്ന്‌ ഭക്ഷണം വാങ്ങികൊണ്ടുവന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ കടത്തുകാരന്‍ താനേ ഉറക്കത്തിലായി. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ തലേന്നു രാത്രികണ്ട വൃദ്ധയെ അവിടെയെങ്ങും കാണുവാന് അദ്ദേഹത്തിനു കഴിഞ്ഞില്ല. ആ കടത്തുകാരന്‍ ഈ രഹസ്യം നാട്ടുകാരോടു പറഞ്ഞു.
അന്നേദിവസം ഉച്ചയ്ക്ക്, ഇപ്പോള്‍ ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തിനടുത്തുള്ള ബ്രാഹ്മണഗൃഹത്തിന്റെ മേച്ചില്പണി നടന്നുകൊണ്ടിരിക്കുന്ന ഉച്ചഭക്ഷണസമയത്ത് എവിടെനിന്നോ അജ്ഞാതയായ ഒരു വൃദ്ധയെത്തി കഞ്ഞിയും മുതിരപ്പുഴുക്കും വാങ്ങി അപ്രത്യക്ഷയായി. ഇതേത്തുടര്‍ന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നംവച്ചുനോക്കിയപ്പോള്‍ ദേവിയുടെ ആഗമനത്തിന്റെ സൂചനകള്‍ പ്രശ്നത്തില്‍ തെളിഞ്ഞുകണ്ടു. തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ന്ന് ക്ഷേത്രം പണിയിച്ചു ദേവിയെ അവിടെ പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം.
കരകള്‍ചെട്ടിക്കുളങ്ങരയില്‍ 13 കരകളാണുള്ളത്‌. ഈരേഴ തെക്ക്‌, ഈരേഴ വടക്ക്‌, കൈത തെക്ക്‌, കൈത വടക്ക്‌, കണ്ണമംഗലം തെക്ക്‌, കണ്ണമംഗലം വടക്ക്‌, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്‌, മറ്റം തെക്ക്‌, മേനാമ്പള്ളി, നടൈക്കാവ്‌.
വഴിപാടുകള്‍കുങ്കുമാര്‍ച്ചന, രക്തപുഷ്പാഞ്ജലി, പന്തിരുനാഴി, ഭഗവതി സേവ, വിവിധ തരത്തിലുള്ള പായസങ്ങള്‍, നിറമാലയും വിളക്കും, ചാന്താട്ടം, ഉടയാട, ആലുവിളക്ക്‌ തെളിയിക്കല്‍, അര്‍ച്ചന തുടങ്ങിയവ ഇവിടുത്തെ പ്രധാനവഴിപാടുകളാണ്‌.
വൃശ്ചികമാസത്തിലെ ഭരണി മുതല്‍ ചെട്ടികുളങ്ങരയില്‍ ഉത്സവ കാലം തുടങ്ങുകയായി. വൃശ്ഛിക ഭരണിക്ക് വിഗ്രഹം കൈവെള്ളയില്‍ ഏന്തിയാണ് എഴുന്നള്ളത്ത്. എന്നാല്‍ ധനുമാസം മുതല്‍ മീനത്തിലെ അശ്വതി വരെ തോളില്‍ ഏറ്റി നടക്കാവുന്ന ജീവതയില്‍ ആണ് വിഗ്രഹം എഴുന്നള്ളിക്കുക. പൂയം മുതല്‍ പറയ്ക്കെഴുന്നള്ളിപ്പാണ്. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം തെക്ക്, മറ്റം വടക്ക്, മേനാംപള്ളി, നടൈക്കാവ് എന്നീ പതിമൂന്ന് കരകളില്‍ നിന്നാണ് പറയെടുപ്പ്.
കെട്ടുകാഴ്ചനയനമനോഹരങ്ങളായ കെട്ടുകാഴ്ചകളാണ് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഒരു പ്രത്യേകത. 13 കെട്ടുകാഴ്ചകളാണുള്ളത്. 13 കരക്കാരുടെ പരദേവതയാണ് ചെട്ടിക്കുളങ്ങര അമ്മ. ഓരോ കരക്കാരും കുംഭഭരണിക്ക് കെട്ടുകാഴ്ചകള്‍ സമര്‍പ്പിക്കുന്നു. ചക്രങ്ങളുടെ മുകളില്‍ അച്ചുതടിയും ചിറകുതടിയും പിടിപ്പിച്ച് രണ്ടു തട്ടുകളും അഞ്ചു മുതല്‍ എട്ടുവരെ നിലകളും ഭംഗിയായി നിര്‍്മ്മിക്കുന്ന കെട്ടുകാഴ്ചയാണ് തേര്. അച്ചുതണ്ടിലാണ് തേരിന്റെ നിയന്ത്രണം. അച്ചുതണ്ടില്‍ രണ്ടുവടങ്ങള്‍ കെട്ടി ആളുകള്‍ വലിച്ചാണ് തേരിനെ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നത്. അടിത്തട്ടുകള്‍ തടിയിലും മുകളിലേയ്ക്കുള്ള തട്ടുകള്‍ അലകും മുളയുംകൊണ്ടുമാണ് നിര്‍ര്മ്മിച്ചിരിക്കുന്നത്. സാധാരണ 40 മുതല്‍ 75 അടിവരെ തേരിനു പൊക്കമുണ്ടാകും.
മൂന്നുചാരുതട്ടുകളും 23 ഇടത്തട്ടുകളും ചേര്‍ന്നതാണ് ഒരു കുതിരയുടെ കെട്ടുകാഴ്ച നിര്‍മ്മിച്ചിരിക്കുന്നത്. നാലു ചക്രങ്ങളില്‍ ഉറപ്പിച്ചിരിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോ തട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയില്‍ ഒരേ വലിപ്പത്തില്‍ മേല്ക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ആകൃതി. സാധാരണയായി 125 അടിയിലധികംവരെ പൊക്കം വരെയുണ്ടാകും ഒരു കുതിരയുടെ കെട്ടുകാഴ്ചയ്ക്ക്. കെട്ടുകാഴ്ചകള്‍ ക്ഷേത്രസന്നിധിയിലെത്തി ദര്‍ശനത്തിനുവച്ചശേഷം ക്രമമനുസരിച്ച് ക്ഷേത്രത്തിന്റെ മുന്നിലെ വയലുകളില്‍ അണിനിരത്തും.
കുത്തിയോട്ടംകുംഭഭരണിയിലെ ഉത്സവത്തിന് ഭക്തജനങ്ങള്‍ നടത്തുന്ന ഒരു വഴിപാടാണ് കുത്തിയോട്ടം. പ്രധാനമായും ബാലകന്മാരെയാണു ഈ ചടങ്ങിനായി നിയോഗിക്കുക. ഓരോ സംഘങ്ങളായി തിരിഞ്ഞുള്ള കുത്തിയോട്ടത്തിന് ഓരോ ആശാന്‍മാരും ഉണ്ടാകും. പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ക്കനുസരിച്ചാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നവര്‍ ചുവടുവയ്ക്കുന്നത്. ബാലകന്മാരെ ഒരുക്കി തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യില്‍ കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി, ഇരുകൈകളും ശിരസിനു മുകളില്‍ ചേര്‍ത്തു പിടിച്ച്‌ കയ്യില്‍ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയില്‍ സ്വര്‍ണ്ണമോ, വെള്ളിയോ കൊണ്ടു നിര്‍മ്മിച്ച നൂല്‍ കോര്‍ക്കും. വെഞ്ചാമരം കൊണ്ടു വീശിയും പനിനീര്‍ തളിച്ചും ഘോഷയാത്രയായാണ്‌ ബാലകന്മാരെ ക്ഷേത്രത്തിലേക്ക്‌ ആനയിക്കുന്നത്. ലോഹനൂല്‍ ഊരിയെടുത്ത്‌ ദേവിക്ക്‌ സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.
എത്തിച്ചേരുന്നവിധംകായംകുളം-മാവേലിക്കര റൂട്ടില്‍ കായംകുളത്തുനിന്നും 8 കി.മീ. ഉം.മാവേലിക്കര റെയില്‍‌വേ സ്റ്റേഷനില്‍ നിനിന്നും 5 കി.മീ.നങ്ങ്യാര്‍ക്കുളങ്ങരയില്‍ നിനിന്നും 10 കി.മീ. ഉം,കായംകുളം-മാവേലിക്കര റൂട്ടില്‍ തട്ടാരന്പലം ഭഗവതിക്ഷേത്രത്തില്‍ നിനിന്നും 2 കി.മീ. ഉം മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.തിരുവനന്തപുരം വിമാനത്താവളവും, നെടുന്പാശ്ശേരി വിമാനത്താവളവും ഇവിടെനിന്നും ഒരുപോലെ 120 കി.മീ. മാറിയാണ് സ്ഥിതിചെയ്യുന്നത്.

Mannarasala Temple- Alleppy District

മണ്ണാറശാല നാഗരാജക്ഷേത്രം
ഹരിതാഭമായ വയലുകളിലെ നെല്ക്കതിരില് ഇളംകാറ്റേറ്റുണ്ടാകുന്ന മൂളിപ്പാട്ടുകളും, പുള്ളുവന്പാട്ടുകളുടെ ഈണങ്ങളും നിറഞ്ഞുനില്ക്കുന്ന ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് മണ്ണാറശാല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രധാനമൂര്‍ത്തികള് ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
മണ്ണാറശാലയുടെ ചരിത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരു പ്രമുഖ സംസ്കൃതഗ്രന്ഥമാണ് മന്ദാരശാലോദയം. ക്ഷേത്രത്തില്നിന്നും ലഭിച്ച ഗ്രന്ഥങ്ങളുടെയും, ഐതിഹ്യങ്ങളുടെയും വെളിച്ചത്തില് എം.ജി. നാരായണന് നന്പൂതിരിയാണ് ഇത് രചിച്ചിരിക്കുന്നത്. ക്ഷേത്രചരിത്രം പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥമാണ് എന്. ജയദേവന്റെ ദി സെര്പ്പന്റ് ടെന്പിള് മണ്ണാറശാല.
ഹരിതാഭമായ കാവുകളാല് നിറഞ്ഞ ഏതാണ്ട് മുപ്പതോളം ഏക്കറിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഉടമാവകാശം മണ്ണാറശാല ഇല്ലം വകയാണ്. ക്ഷേത്രത്തിന്റെ ദര്ശനം കിഴക്കോട്ടാണ്. പീഠത്തിലുള്ള വിഗ്രഹത്തിന് ഏകദേശം അഞ്ചടിയാണ് ഉയരം. പൂജ ഒരുനേരമേയുള്ളു. ശാസ്താവ്, ഭദ്രകാളി, ശിവന്‍, ഗണപതി, ദുര്‍ഗ്ഗ എന്നിവര്‍ ഉപദേവതമാര്‍.
ഈ ക്ഷേത്രത്തില് പ്രധാന പൂജകള് ചെയ്യുന്നത് സ്ത്രീകളും, ഉപപൂജകള്‍ പുരുഷന്മാരുമാണ് ചെയ്യുന്നത്. തുലാം, കുംഭം, കന്നി മാസങ്ങളിലെ ആയില്യം നാള് ക്ഷേത്രത്തിലെ വിശേഷപ്പെട്ട ദിവസങ്ങളാണ്.
മണ്ണാറശാല ആയില്യം എന്നപേരില് പ്രസിദ്ധമായ തുലാത്തിലെ ആയില്യത്തിന്റെ ഉച്ചയ്ക്ക് നാഗരാജവിഗ്രഹവുമായി വലിയമ്മ നടത്തുന്ന പ്രദക്ഷിണമാണ് പ്രധാനചടങ്ങ്. ഇതിനോടനുബന്ധിച്ച് സദ്യയും കലാപരിപാടികളും ഉണ്ടാവാറുണ്ട്. എല്ലാ മാസത്തിലെയും ആയില്യത്തിന് നിലവറയ്ക്കകത്ത് നൂറും പാലും, ശിവരാത്രി ദിവസത്തെ സര്‍പ്പബലി, പിറ്റേന്ന് അപ്പൂപ്പന്‍ കാവില്‍ നൂറും പാലും തുടങ്ങിയവ മണ്ണാറശാല അമ്മയുടെ പൂജകളാണ്. പാല്‍, പഴം, പാല്‍പ്പായസം, പുറ്റും മുട്ടയും, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹങ്ങള്‍, ആള്‍രൂപങ്ങള്‍ എന്നിവ നടയിലെ പ്രധാനവഴിപാടുകളാണ്.
ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ശിവരാത്രി ഒരുപ്രധാനദിവസമാണ്. ഇത് സര്പ്പരാജാവായ വാസുകിയുമായി ബന്ധപ്പെട്ടതാണ്. ശിവരാത്രി ദിവസം മാത്രമേ ക്ഷേത്രത്തില്സന്ധ്യാദീപാരാധനയുണ്ടായിരിക്കുകയുള്ളു. അന്ന് മറ്റുപൂജകളും അത്താഴപൂജയുംകൂടി ഉണ്ടാവും. ക്ഷേത്രമതിലിനു പുറത്ത് വലിയമ്മയുടെ തേവാരപ്പുര കാണുവാന് നമുക്ക് സാധിക്കും.
കുഴിക്കുളങ്ങര ഭദ്രകാളിയുടേയും കുര്യം‌കുളങ്ങര ധര്‍മ്മശാസ്താവിന്‍റെയും പ്രതിഷ്ഠകള് പടിഞ്ഞാറുള്ള കൂവളത്തറയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. നേത്രരോഗങ്ങള്, കുഷ്ഠം, സന്താനദുഃഖം, വെള്ളപ്പാണ്ട് എന്നിവയുടെ ശമനത്തിനായി ഭക്തര്ക്ക് ഇവിടെ നൂറും പാലും നേദിക്കാം. പാമ്പ് കടിച്ചാല്‍ കടിയേറ്റയാള്ക്ക് ഇവിടത്തെ പാലും പഴനേദ്യവും കൊടുത്താല്‍ ഫലപ്രദമാണെന്നാണ് വിശ്വാസം.
ഉരുളികമഴ്ത്തല് മണ്ണാറശാലക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. ആയിരക്കണക്കിനു ഭക്തജനങ്ങള് ഇവിടെ വന്ന് ഈ അപൂര് വമായ വഴിപാട് നടത്താറുണ്ട്. വിവാഹശേഷം കുട്ടികളില്ലാതെ വിഷമിക്കുന്നവര് ഈ ക്ഷേത്രത്തിലെത്തി ഉരുളി കമിഴ്ത്തിയാല്‍ സന്താനഭാഗ്യം കൈവരുമെന്നാണ് വിശ്വാസം. നേര്ച്ച നടത്തി കുഞ്ഞുണ്ടായി കഴിഞ്ഞ് ദന്പതിമാര് ക്ഷേത്രത്തില് എത്തി കമിഴ്ത്തിയ ഉരുളിനിവര്ത്തി പായസം വച്ച് സര്പ്പങ്ങള്ക്ക് നേദിക്കുന്ന ചടങ്ങും ഉണ്ട്.
എത്തിച്ചേരേണ്ട വിധംഹരിപ്പാട് ബസ്റ്റാന്റില്നിന്ന് നിന്ന് 3 കി.മീ. തെക്കു-കിഴക്ക് ദിശയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മണ്ണാറശാല ക്ഷേത്രം ഹരിപ്പാട് റെയില് വേ സ്റ്റേഷനില്നിന്ന് 3 കി.മീ. ഉം, മാവേലിക്കര റെയില് വേസ്റ്റേഷനില്നിന്ന് 10 കി.മീ.ഉം, കായംകുളം റെയില് വേസ്റ്റേഷനില്നിന്ന് 11 കി.മീ. ഉം മാറിയാണ് സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നും തിരുവനന്തപുരം അന്താരാഷ്ട്രാവിമാനത്താവളത്തിലേയ്ക്ക് 121 കി.മീ.ഉം, നെടുന്പാശ്ശേരി അന്താരാഷ്ട്രാവിമാനത്താവളത്തിലേയ്ക്ക് 132 കി.മീ. ഉം ആണ് ദൂരം.