Friday, July 10, 2009

മകയിരം

ഈ നക്ഷത്രജാതര്‍ സൗന്ദര്യം, ബുദ്ധി, ആത്മാര്‍ത്ഥത എന്നിവയുള്ളവരായിരിക്കും. ഏറ്റെടുക്കുന്ന തൊഴില്‍ കാര്യക്ഷമമായി ചെയ്യാന്‍ ഇവര്‍ക്ക്‌ കഴിയുന്നു. പൊതുവേ ഇവരുടെ കൈപ്പടയും നന്നായിരിക്കും. ജീവിതത്തിലെ പൂര്‍വഭാഗം ക്ലേശകരമായിരിക്കും. പിന്നീട്‌ സ്വപരിശ്രമംകൊണ്ട്‌ ഉന്നതനിലയിലെത്തും. സംഭാഷണ ചാതുര്യം പ്രകടിപ്പിക്കാറുള്ള ഇവര്‍ മുന്‍കോപികളുമായിരിക്കും. കൂട്ടുകെട്ടുകള്‍ ചിലപ്പോള്‍ ഇവരെ ദൂഷ്യങ്ങളിലെത്തിക്കും. പണം ചെലവ്‌ ചെയ്യുന്നതിനും ഇവര്‍ മടി കാണിക്കാറില്ല. ആഡംബരഭ്രമവും ഇവര്‍ക്ക്‌ കാണും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സുന്ദരിമാരും മധുരമായി സംസാരിക്കുന്നവരും ആഡംബരപ്രിയരും ശാസ്ത്രതാല്‍പ്പര്യമുള്ളവരും സന്താനസുഖമുള്ളവരുമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ : പുണര്‍തം, ആയില്യം, പൂരം, മകയിരം ഇടവക്കൂറിന്‌- മൂലം, പൂരാടം, ഉത്രാടം (ആദ്യപാദം) എന്നിവയും മകയിരം മിഥുനക്കൂറിന്‌- ഉത്രാടം (അവസാന മൂന്നുപാദം), തിരുവോണം, അവിട്ടം (ആദ്യപകുതി) എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ : ഇവര്‍ വ്യാഴദശ, ബുധദശ, ശുക്രദശ എന്നിവയില്‍ വിധിപ്രകാരം ഗ്രഹദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. മകയിരക്കാര്‍ കുജനെയും കുജന്റെ ദേവതകളെയും ഭജിക്കുന്നത്‌ ഉത്തമമാണ്‌. ചൊവ്വാഴ്ചകള്‍, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങള്‍ എന്നിവയില്‍ കുജമന്ത്ര, സ്തോത്രജപം, സുബ്രഹ്മണ്യഭജനം, ഭദ്രകാളീഭജനം (കുജന്‍ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍) എന്നിവ നടത്താവുന്നതാണ്‌.
ചൊവ്വാഴ്ചയും മകയിരവും ചേര്‍ന്നുവരുന്ന ദിവസം വ്രതം, മറ്റു ദോഷപരിഹാരാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക്‌ സവിശേഷപ്രാധാന്യമുണ്ട്‌. ഈ ദിവസം അംഗാരകപൂജ നടത്തുന്നതും നന്നായിരിക്കും. ചുവന്ന വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌. മകയിരം ഇടവക്കൂറുകാര്‍ ശുക്രനെയും മിഥുനക്കൂറുകാര്‍ ബുധനെയും പ്രീതിപ്പെടുത്തുന്നതും നന്നായിരിക്കും. മകയിരത്തിന്റെ ദേവത ചന്ദ്രനാണ്‌.
മന്ത്രങ്ങള്‍ :ചന്ദ്രപ്രീതികരമായ താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം.1. ഓം ഇമം ദേവാ അസപത്നം സുവധ്വംമഹതേ ക്ഷത്രായ മഹതേ ജൈഷ്ഠ്യായ മഹതേജാനരാജ്യായേന്ദ്രസ്യേന്ദ്രിയായഇമമമുഷ്യ പുത്രമമുഷ്യൈ പുത്രമഭ്യ വിഷ ഏഷവോ ള മി രാജാ സോമോള സ്മാകം ബ്രാഹ്മണാനാം രാജാ2. ഓം ചന്ദ്രമസേ നമഃനക്ഷത്രമൃഗം-പാമ്പ്‌, വൃക്ഷം-കരിങ്ങാലി, ഗണം-ദേവ, യോനി-സ്ത്രീ, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി

No comments:

Post a Comment