Friday, July 10, 2009

ആയില്യം

സര്‍പ്പപ്രാധാന്യമുള്ള ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ പൊതുവെ എന്തും ചെയ്യാന്‍ മടിയില്ലാത്തവരും സംശയാലുക്കളും വഞ്ചനാസ്വഭാവമുള്ളവരുമായിരിക്കും. പലപ്പോഴും പരസ്പരവൈരുദ്ധ്യം നിറഞ്ഞ സ്വഭാവസവിശേഷതകള്‍ ഇവരില്‍ കാണാം. ഉദ്ദേശിച്ച കാര്യം നേടിയെടുക്കുന്നതിന്‌ ഇവര്‍ ഏതു മാര്‍ഗ്ഗവും അവലംബിച്ചേക്കും.
കൗശലബുദ്ധി, രൗദ്രസ്വഭാവം, സ്വാര്‍ത്ഥത, വാക്സാമര്‍ത്ഥ്യം, ഉപകാരസ്മരണയില്ലായ്മ, അസൂയ തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. വലിയ സുഖങ്ങള്‍ക്കിടെ ഒരു ചെറിയ ദുഃഖമുണ്ടായാലും സുഖങ്ങള്‍ മറച്ചുവെച്ച്‌ ദുഃഖത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുന്നത്‌ ഇവരുടെ മറ്റൊരു പ്രത്യേകതയാണ്‌. പലപ്പോഴും ജീവിതത്തില്‍ ക്ലേശങ്ങള്‍ അനുഭവപ്പെടുമെങ്കിലും സാമ്പത്തികമായി പൊതുവെ ഇവര്‍ നല്ലനിലയിലെത്തും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ ദാമ്പത്യജീവിതം പൊതുവെ ക്ലേശകരമായിരിക്കും. തന്റേടക്കാരികളായ ഇവര്‍ പലപ്പോഴും ഭര്‍ത്താവിനെ ഭരിച്ചു കളയും. ഗൃഹഭരണത്തില്‍ ഇവര്‍ നിപുണകളായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍പൂരം, അത്തം, ചോതി, കുംഭക്കൂറില്‍പ്പെട്ട അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ഇവര്‍ ശുക്രന്‍, ചന്ദ്രന്‍, രാഹു എന്നീ ദശാകാലങ്ങളില്‍ വിധിപ്രകാരം ദോഷ പരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കണം. ആയില്യം, കേട്ട, രേവതി നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം തുടങ്ങിയ ശുഭകര്‍മങ്ങള്‍ക്ക്‌ ഉത്തമം. നക്ഷത്രാധിപനായ ബുധന്റെ സ്തോത്രങ്ങളും മന്ത്രങ്ങളും ജപിക്കുക, ബുധനാഴ്ചകളില്‍ വ്രതാനുഷ്ഠാനം, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം തുടങ്ങിയവ അനുഷ്ഠിക്കുക എന്നിവ ഉത്തമം. ആയില്യവും ബുധനാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ വ്രതമനുഷ്ഠിക്കുക. രാശ്യാധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും ഉത്തമമാണ്‌. പച്ച, വെള്ള എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമായിരിക്കും.ആയില്യം നക്ഷത്രത്തിന്റെ ദേവത സര്‍പ്പങ്ങളാണ്‌.മന്ത്രങ്ങള്‍ഈ നക്ഷത്രക്കാര്‍ സര്‍പ്പഭജനം നടത്തുന്നത്‌ അത്യുത്തമമാണ്‌. അതിനുള്ള മന്ത്രങ്ങള്‍ താഴെക്കൊടുക്കുന്നു.1. ഓം നമോസ്തു സര്‍പ്പേഭ്യോ യേ കേ ചപൃഥിവീമനു യേ അന്തരിക്ഷേ യേ ദ്രിതിതേഭ്യഃ സര്‍പ്പേഭ്യോ നമഃ2. ഓം സര്‍പ്പേഭ്യോ നമഃനക്ഷത്രമൃഗം-കരിമ്പൂച്ച, വൃക്ഷം-നാകം, ഗണം-അസുരം, യോനി-പുരുഷം, പക്ഷി-ചകോരം, ഭൂതം-ജലം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment