Friday, July 10, 2009

മകം

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ വിജ്ഞാനതൃഷ്ണ, ആത്മാഭിമാനം, കര്‍മകുശലത, ക്ഷിപ്രകോപം, ധാര്‍മികബോധം എന്നിവയുള്ളവരായിരിക്കും. ഇവര്‍ക്ക്‌ സൗന്ദര്യവും സമ്പത്തുമുണ്ടാകും. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യുവാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ ഒന്നും മറച്ചുവെക്കാതെ തുറന്നുസംസാരിക്കുന്ന പ്രകൃതക്കാരുമായിരിക്കും. ആഡംബര സുഖസൗകര്യങ്ങള്‍ എന്നിവയില്‍ താല്‍പര്യം കാണും. രഹസ്യപ്രവര്‍ത്തനങ്ങളിലും താല്‍പര്യം പ്രകടിപ്പിക്കും. അധികാരികളുടെ പ്രീതി ലഭിക്കാറുള്ള ഇവര്‍ പൊതുജനങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കും. സ്ത്രീകള്‍ക്ക്‌ ഈ നാള്‍ ഉത്തമമായി കരുതപ്പെടുന്നു. ഭര്‍ത്തൃഭാഗ്യം, സന്താനഭാഗ്യം എന്നിവ ഇവര്‍ക്ക്‌ കൈവരുമെങ്കിലും മനഃക്ലേശങ്ങള്‍ പലപ്പോഴും ഇവരെ വിട്ടുമാറില്ല.പ്രതികൂല നക്ഷത്രങ്ങള്‍ഉത്രം, ചിത്തിര, വിശാഖം, മീനക്കൂറിലെ പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ആദിത്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്കു പൊതുവെ അശുഭമായതിനാല്‍ ഈ ദശാകാലത്ത്‌ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളില്‍ ഇവര്‍ ക്ഷേത്രദര്‍ശനം തുടങ്ങിയ കാര്യങ്ങള്‍ അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. നക്ഷത്രാധിപനായ കേതുവിന്റെ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക, ഗണപതിയെ ഭജിക്കുക, പിറന്നാള്‍ തോറും ഗണപതിഹോമം നടത്തുക എന്നിവയൊക്കെ ഉത്തമമാണ്‌. രാശ്യാധിപനായ സൂര്യനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കേണ്ടതാണ്‌. മകവും ഞായറാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം പ്രത്യേകമായി സൂര്യപ്രീതി കര്‍മങ്ങള്‍ അനുഷ്ഠിക്കണം. ഇവര്‍ ചുവന്ന വസ്ത്രങ്ങള്‍ അണിയുന്നത്‌ നല്ലതാണ്‌.മകം നക്ഷത്രത്തിന്റെ ദേവത പിതൃക്കളാണ്‌.മന്ത്രങ്ങള്‍പിതൃപ്രീതികരമായ താഴെപ്പറയുന്ന മന്ത്രം നിത്യവും ജപിക്കേണ്ടതാണ്‌.1. ഓം പിതൃഭ്യഃ സ്വധായിഭ്യഃ സ്വധാ നമഃപിതാമഹേഭ്യഃ സ്വധായിഭ്യഃ സ്വധാ നമഃപ്രപിതാമഹേഭ്യഃ സ്വധായിഭ്യഃ സ്വധാ നമഃഅക്ഷന്ന പിതരോമീമദന്ത പിതരോ ള തീതൃപന്തപിതരഃ പിതരഃ സുഗന്ധധ്വം2. ഓം പിതൃഭ്യോ നമഃനക്ഷത്രമൃഗം-എലി, വൃക്ഷം-പേരാല്‍, ഗണം-അസുരം, യോനി-പുരുഷം, പക്ഷി, ചകോരം, ഭൂതം-ജലം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment