Friday, July 10, 2009

ഉത്രം

ഉത്രം പൊതുവെ സ്ത്രീപുരുഷന്മാര്‍ക്ക്‌ ശുഭനക്ഷത്രമാണ്‌. മറ്റുള്ളവര്‍ ഇവരെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. സാമര്‍ത്ഥ്യം, വിദ്യാഭ്യാസം, സുഖം, ജനനായകത്വം എന്നിവ ഇവര്‍ക്കുണ്ടായിരിക്കും. നന്മയും പരിശുദ്ധിയും ഇഷ്ടപ്പെടുന്ന ഇവര്‍ മറ്റുള്ളവരും നല്ലത്‌ പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിക്കുന്നു. ധനപരമായും ഇവര്‍ നല്ല നിലയിലെത്താറുണ്ട്‌. സര്‍ക്കാര്‍ ജോലിയും ഇവര്‍ക്ക്‌ ലഭിക്കുന്നു. വിശാലമനസ്കതയും ശുഭാപ്തി വിശ്വാസവും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കും. ഏതെങ്കിലും ഒരു കാര്യത്തിന്റെ വിജയത്തിനായി കഠിനപരിശ്രമം ചെയ്യുന്നതിന്‌ ഇവര്‍ക്കുകഴിയും. എങ്കിലും സ്വന്തം കാര്യത്തില്‍ ഇവര്‍ അധികം തല്‍പരരായരിക്കും. സ്വന്തം നേട്ടങ്ങള്‍ നോക്കിയായിരിക്കും ഇവര്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്നത്‌. എന്തെങ്കിലും പ്രയോജനം സിദ്ധിക്കാത്തവരുമായി ഇവര്‍ വലിയ അടുപ്പം പ്രദര്‍ശിപ്പിക്കാറില്ല. എപ്പോഴും സ്വന്തം നിലപാടുകള്‍ ശരി എന്ന വിശ്വാസവും ഇവരെ ഭരിക്കുന്നു. ഉത്രം ആദ്യ പാദ (ചിങ്ങക്കൂര്‍)ത്തില്‍ പുരുഷന്മാര്‍ ജനിക്കുന്നതും ഉത്രം മുക്കാലില്‍ (കന്നിക്കൂര്‍) സ്ത്രീകള്‍ ജനിക്കുന്നതും ഉത്തമമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. ചിങ്ങക്കൂറുകാര്‍ ആത്മീയമായി ചായ്‌വുള്ളവരായിരിക്കും. ഇവര്‍ക്ക്‌ ചിലപ്പോള്‍ ദാമ്പത്യദുരിതം അനുഭവപ്പെടാം. ഉത്രം മുക്കാലില്‍ ജനിച്ചവരില്‍ സ്ത്രീസഹജമായ പ്രത്യേകതകളും കാമാധിക്യവും കാണാം.പ്രതികൂല നക്ഷത്രങ്ങള്‍ചിത്തിര, വിശാഖം, കേട്ട. ഉത്രം ആദ്യപാദത്തില്‍ ജനിച്ചവര്‍ക്ക്‌ പൂരുരുട്ടാതി നാലാം പാദം, ഉതൃട്ടാതി, രേവതി എന്നിവയും മുക്കാലില്‍ ജനിച്ചവര്‍ക്ക്‌ അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം എന്നിവയും അശുഭനക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കുജന്‍, വ്യാഴം, ബുധന്‍ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഉത്രം, ഉത്രാടം, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം, മറ്റ്‌ പൂജാദി കര്‍മ്മങ്ങള്‍ എന്നിവക്ക്‌ ഉത്തമം. ആദിത്യപ്രീതികരങ്ങളായ കര്‍മങ്ങള്‍, ആദിത്യഹൃദയജപം, ശിവക്ഷേത്രദര്‍ശനം, ശിവഭജനം എന്നിവ ഉത്രം നക്ഷത്രക്കാര്‍ക്ക്‌ ശുഭഫലങ്ങള്‍ നല്‍കുന്നു. ഇവര്‍ നിത്യവും ആദിത്യപ്രാര്‍ത്ഥനയോടെ അല്‍പസമയം വെയിലേല്‍ക്കുന്നത്‌ നന്നായിരിക്കും. പ്രത്യേകിച്ച്‌ ഉത്രം ആദ്യപാദത്തില്‍ ജനിച്ചവര്‍ക്ക്‌ രാശ്യാധിപനും സൂര്യനായതിനാല്‍ ആദിത്യഭജനം ക്ഷിപ്രഫലങ്ങള്‍ നല്‍കുന്നു. ഞായറാഴ്ചയും ഉത്രവും ചേര്‍ന്ന്‌ വരുന്ന ദിവസം ഇവര്‍ സവിശേഷ പ്രാധാന്യത്തോടെ ആദിത്യനെ ഭജിക്കുക. ഉത്രം മുക്കാലില്‍ (കന്നിക്കൂറില്‍) ജനിച്ചവര്‍ ബുധപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, നിത്യേനയുള്ള ഭാഗവത പാരായണം എന്നിവ നടത്തുന്നത്‌ നന്നായിരിക്കും. ചുവപ്പ്‌, കാവി, പച്ച എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.ഉത്രം നക്ഷത്രത്തിന്റെ ദേവത ഭഗനാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം1. ഓം ഭഗപ്രണേതര്‍ഭഗസത്യ രാധോ ഭഗേമാം ധിയമുദ്‌വാദദന്നഃ ഭഗ പ്രണോജനഗോഗോഭിരശ്വൈര്‍ ഭഗപ്രനൃഭിനൃര്‍വതേസ്യാം2. ഓം ഭഗായ നമഃനക്ഷത്രമൃഗം-ഒട്ടകം, വൃക്ഷം-ഇത്തി, ഗണം-മാനുഷം, യോനി-പുരുഷം, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment