Friday, July 10, 2009

ചിത്തിര

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ സൗന്ദര്യം ആകര്‍ഷകമായ കണ്ണുകള്‍ എന്നിവയുള്ളവരും കല, സ്ത്രീവിഷയങ്ങള്‍ എന്നിവയില്‍ താല്‍പര്യമുള്ളവരുമായിരിക്കും. ആഡംബരങ്ങള്‍, വാഹനങ്ങള്‍, നിറപ്പകിട്ടുകള്‍ തുടങ്ങിയവയില്‍ താല്‍പര്യമുള്ള ഇവര്‍ വലിയ ഉത്സാഹശാലികളുമായിരിക്കും. ഇവരില്‍ പലര്‍ക്കും വിദേശവാസത്തിലൂടെ ഭാഗ്യം സിദ്ധിക്കുന്നു. പിതാവിനേക്കാള്‍ മാതാവില്‍നിന്നുമാണ്‌ ഇവര്‍ക്ക്‌ കൂടുതല്‍ ആനുകൂല്യം സിദ്ധിക്കുക. ദയാലുക്കളായ ഇവര്‍ പ്രിയപ്പെട്ടവര്‍ക്ക്‌ ദാനം ചെയ്യുന്നതിനും തയ്യാറാവും. ജീവിതത്തില്‍ ഉത്തരാര്‍ദ്ധമാണ്‌ ഇവര്‍ക്ക്‌ കൂടുതല്‍ അനുകൂലം. പലരും വീടു വെടിഞ്ഞ്‌ താമസിക്കുന്നു. ഇവരുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരിക്കില്ല. അതിനുകാരണം പലപ്പോഴും രഹസ്യബന്ധങ്ങളുമായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പല ക്ലേശങ്ങളും വിവാഹജീവിതത്തില്‍ വന്നുകൂടുന്നതായി കാണാറുണ്ട്‌. എങ്കിലും അവരുടെ ജീവിതം ഐശ്വര്യപ്രദമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍വിശാഖം, കേട്ട, പൂരാടം നക്ഷത്രങ്ങള്‍ അശുഭമാണ്‌. ചിത്തിര ആദ്യപകുതി (കന്നിക്കൂര്‍)യില്‍ ജനിച്ചവര്‍ക്ക്‌ അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം എന്നിവയും രണ്ടാംപകുതി (തുലാക്കൂര്‍)യില്‍ ജനിച്ചവര്‍ക്ക്‌ കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവയും പ്രതികൂല നക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍വ്യാഴം, ബുധന്‍, ശുക്രന്‍, എന്നീ ദശകളില്‍ ഇവര്‍ ദോഷ പരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചിത്തിര, അവിട്ടം, മകയിരം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്ര ദര്‍ശനവും മറ്റു പൂജാദികാര്യങ്ങളും നടത്തുക.ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ സ്ഥിതിചെയ്താല്‍ സുബ്രഹ്മണ്യനേയും യുഗ്മരാശിയിലെങ്കില്‍ ഭദ്രകാളിയെയും ഭജിക്കുക. ചിത്തിര നക്ഷത്രവും ചൊവ്വാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ വ്രതം തുടങ്ങിയവ അനുഷ്ഠിക്കുക. കന്നിക്കൂറുകാരായ ചിത്തിരക്കാര്‍ ബുധനെ പ്രീതിപ്പെടുത്തുകയും ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, ഭാഗവത പാരായണം തുടങ്ങിയവ നടത്തുന്നതും നന്നായിരിക്കും. തുലാക്കൂറുകാരായ ചിത്തിരക്കാര്‍ മഹാലക്ഷ്മീഭജനം, ശുക്രപ്രീതികര്‍മങ്ങള്‍ എന്നിവ നടത്തുന്നതും അഭികാമ്യം. ചുവപ്പ്‌, പച്ച(കന്നിക്കൂറിന്‌) വെള്ള, ഇളംനീല(തുലാക്കൂറിന്‌) എന്നിവ അനുകൂല നിറങ്ങളാണ്‌.മന്ത്രങ്ങള്‍ചിത്തിരയുടെ ദേവത ത്വഷ്ടാവ്‌ ആണ്‌. താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം.1. ഓം ത്വഷ്ടാതുരോയോ അദ്ഭുത ഇന്ദ്രാഗ്നിപുഷ്ടിവര്‍ദ്ധനാ ദ്വിപദാച്ഛന്ദളഇന്ദ്രയമക്ഷാഗൗനവിമോദധു.2. ഓം വിശ്വകര്‍മണേ നമഃനക്ഷത്രമൃഗം-ആള്‍പുലി, വൃക്ഷം-കൂവളം, ഗണം-ആസുരം, യോനി-സ്ത്രീ, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

1 comment: