Friday, July 10, 2009

ഉത്തൃട്ടാതി

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ഈശ്വരവിശ്വാസികളും ആത്മീയവാദികളും മധുരമായും മൃദുവായും സംസാരിക്കുന്നവരുമായിരിക്കും. ശാസ്ത്രജ്ഞാനം, ധര്‍മിഷ്ഠത, സത്യസന്ധത, ദയാദാക്ഷിണ്യങ്ങള്‍ എന്നിവ ഇവരുടെ ഗുണങ്ങളാണ്‌.
ആകര്‍ഷകത്വം, നിഷ്കളങ്കപ്രകൃതം, പരോപകാരതാല്‍പര്യം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ആത്മനിയന്ത്രണശക്തിയുള്ള ഇവരുടെ മനസ്സിലിരുപ്പ്‌ മറ്റുള്ളവര്‍ക്ക്‌ പെട്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയില്ല. ക്ലേശിക്കുന്നവരെ സഹായിക്കുന്ന മനസ്സും ഇവര്‍ക്കുണ്ട്‌.ഇവര്‍ വലിയ ധൈര്യശാലികളാണെന്നും പറയുവാന്‍ കഴിയുകയില്ല. അലപ്മായ ആലസ്യവും ഇവര്‍ക്കുണ്ടായിരിക്കും. സ്വയം പ്രവര്‍ത്തിക്കാതെ മറ്റുള്ളവരെക്കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുവാനാണ്‌ ഇവര്‍ ശ്രമിക്കാറ്‌. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ഇവര്‍ക്കു കഴിവുണ്ട്‌. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ കുടുംബജീവിതം സുഖപ്രദമായിരിക്കും. നല്ല പെരുമാറ്റവും സ്വഭാവവും ഇവരുടെ ഗുണങ്ങളാണ്‌.പ്രതികൂല നക്ഷത്രങ്ങള്‍അശ്വതി, കാര്‍ത്തിക, മകയിരം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദങ്ങള്‍.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശകളില്‍ ഇവര്‍ ഗ്രഹദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഉത്തൃട്ടാതി, പൂയം, അനിഴം നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റുപൂജാദികര്‍മങ്ങളഉം ചെയ്യുക. നക്ഷത്രനാഥനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശനിയാഴ്ച വ്രതം, ജന്മനക്ഷത്രംതോറും ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവ നടത്തുക. ശനിയും ഉത്തൃട്ടാതിയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. രാശിനാഥനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിഷ്ണുസഹസ്രനാമജപം, വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുപൂജ തുടങ്ങിയവ നടത്താവുന്നതാണ്‌. മഞ്ഞ, കറുപ്പ്‌ എന്നിവ അനുകൂല നിറങ്ങള്‍.മന്ത്രങ്ങള്‍അഹിര്‍ബുധ്നിയാണ്‌ നക്ഷത്രദേവത. താഴെപ്പറയുന്ന മന്ത്രങ്ങള്‍ പതിവായി ജപിക്കാം.1. ഓം ഉതനോളഹിര്‍ബുധ്ന്യഃ ശൃണോത്വജഏകപാത്പൃഥിവീ സമുദ്രഃവിശ്വേദേവാ ഋതാവധീന ഹുവാനഃ സ്തുതാമന്ത്രാ കപിശസ്താ അവന്തു.2. ഓം അഹിര്‍ബുധ്ന്യായ നമഃനക്ഷത്ര മൃഗം-പശു, വൃക്ഷം-കരിമ്പന, ഗണം-മാനുഷം, യോനി-സ്ത്രീ, പക്ഷി-മയില്‍, ഭൂതം-ആകാശം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment