Friday, July 10, 2009

ഭരണി

ഈ നക്ഷത്രക്കാരുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം പലപ്പോഴും ആകര്‍ഷകമായിരിക്കും. ഇവര്‍ പലപ്പോഴും അപവാദങ്ങള്‍ക്കു പാത്രമാവുകയും ചെയ്യുന്നു. ഒരു ലക്ഷ്യത്തിനുവേണ്ടി സ്ഥിരപരിശ്രമം ചെയ്യാറുള്ള ഇവര്‍ മനസ്സിനു കാഠിന്യമുള്ളവരായിരിക്കും. കലാപരമായ കാര്യങ്ങളില്‍ ചിലര്‍ക്കു താല്‍പര്യം കാണാം. പരിശ്രമത്തിനൊത്ത്‌ ഇവര്‍ക്ക്‌ ഫലം ലഭിക്കാറില്ല. ഏതു കാര്യത്തിന്റെയും നെഗേറ്റെവ്‌ വശമാണ്‌ ആദ്യം ഇവര്‍ ചിന്തിക്കുന്നത്‌. പൊതുവെ ഇവര്‍ക്ക്‌ ആരോഗ്യവും ദേഹപുഷ്ടിയും കാണും. സ്ത്രീവിഷയങ്ങളില്‍ ഇവര്‍ക്ക്‌ പലപ്പോഴും നിയന്ത്രണം പാലിക്കാന്‍ കഴിയാറില്ല. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പൊതുവെ ദാമ്പത്യസുഖം കുറവായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍: രോഹിണി, തിരുവാതിര, പൂയം, വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍: ചന്ദ്രന്‍, രാഹു, ശനി എന്നീ ദശാകാലങ്ങളില്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കണം. ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം, വ്രതാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയ്ക്ക്‌ നന്ന്‌. മഹാലക്ഷ്മീഭജനം, അന്നപൂര്‍ണേശ്വരീ ഭജനം തുടങ്ങിയവ ഭരണിനക്ഷത്രക്കാര്‍ അനുഷ്ഠിക്കുന്നതു ഫലപ്രദമായിരിക്കും. ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്‌. ക്ഷേത്രങ്ങളില്‍ യക്ഷിക്കു വഴിപാടുകള്‍ നടത്തുക, ശുക്രപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക എന്നിവയും ഫലപ്രദമായ കര്‍മങ്ങളാണ്‌. വെള്ളി,ചൊവ്വ ദിവസങ്ങളും ഭരണി നക്ഷത്രവും ചേര്‍ന്ന്‌ വരുന്ന ദിവസങ്ങളില്‍ ഇവര്‍ സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ്‌ ദോഷപരിഹാരകര്‍മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം. വെള്ള, ഇളംനീല, വിവിധവര്‍ണങ്ങള്‍ ചേര്‍ന്നത്‌, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.നക്ഷത്ര ദേവത-യമന്‍മന്ത്രങ്ങള്‍1. ഓം യമായ ത്വാ മഖായ ത്വാ സൂര്യസ്യ ത്വാതപസേ ദേവസ്ത്വാ സവിതാ മധ്വാ നവതുപൃഥിവ്യാ സംസ്പൃശസ്പാഹി അര്‍ച്ചിരസിശൗചിരസി തപോസി2. ഓം യമായ നമഃഈ മന്ത്രങ്ങളും നിത്യേന ജപിക്കാവുന്നതാണ്‌.ഇതുകൂടാതെ ഇവര്‍ രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്നതും ഉത്തമം. ഭരണി നക്ഷത്രത്തിന്‌ ഭദ്രകാളിയുമായി ബന്ധം കല്‍പിക്കപ്പെടുന്നതിനാല്‍ ഭദ്രകാളീ ഭജനവും ചില ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.നക്ഷത്ര മൃഗം: ആന, വൃക്ഷം-നെല്ലി, ഗണം-മനുഷ്യ, യോനി-പുരുഷം, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment