Friday, July 10, 2009

Mannarasala Temple- Alleppy District

മണ്ണാറശാല നാഗരാജക്ഷേത്രം
ഹരിതാഭമായ വയലുകളിലെ നെല്ക്കതിരില് ഇളംകാറ്റേറ്റുണ്ടാകുന്ന മൂളിപ്പാട്ടുകളും, പുള്ളുവന്പാട്ടുകളുടെ ഈണങ്ങളും നിറഞ്ഞുനില്ക്കുന്ന ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് മണ്ണാറശാല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രധാനമൂര്‍ത്തികള് ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
മണ്ണാറശാലയുടെ ചരിത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരു പ്രമുഖ സംസ്കൃതഗ്രന്ഥമാണ് മന്ദാരശാലോദയം. ക്ഷേത്രത്തില്നിന്നും ലഭിച്ച ഗ്രന്ഥങ്ങളുടെയും, ഐതിഹ്യങ്ങളുടെയും വെളിച്ചത്തില് എം.ജി. നാരായണന് നന്പൂതിരിയാണ് ഇത് രചിച്ചിരിക്കുന്നത്. ക്ഷേത്രചരിത്രം പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥമാണ് എന്. ജയദേവന്റെ ദി സെര്പ്പന്റ് ടെന്പിള് മണ്ണാറശാല.
ഹരിതാഭമായ കാവുകളാല് നിറഞ്ഞ ഏതാണ്ട് മുപ്പതോളം ഏക്കറിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഉടമാവകാശം മണ്ണാറശാല ഇല്ലം വകയാണ്. ക്ഷേത്രത്തിന്റെ ദര്ശനം കിഴക്കോട്ടാണ്. പീഠത്തിലുള്ള വിഗ്രഹത്തിന് ഏകദേശം അഞ്ചടിയാണ് ഉയരം. പൂജ ഒരുനേരമേയുള്ളു. ശാസ്താവ്, ഭദ്രകാളി, ശിവന്‍, ഗണപതി, ദുര്‍ഗ്ഗ എന്നിവര്‍ ഉപദേവതമാര്‍.
ഈ ക്ഷേത്രത്തില് പ്രധാന പൂജകള് ചെയ്യുന്നത് സ്ത്രീകളും, ഉപപൂജകള്‍ പുരുഷന്മാരുമാണ് ചെയ്യുന്നത്. തുലാം, കുംഭം, കന്നി മാസങ്ങളിലെ ആയില്യം നാള് ക്ഷേത്രത്തിലെ വിശേഷപ്പെട്ട ദിവസങ്ങളാണ്.
മണ്ണാറശാല ആയില്യം എന്നപേരില് പ്രസിദ്ധമായ തുലാത്തിലെ ആയില്യത്തിന്റെ ഉച്ചയ്ക്ക് നാഗരാജവിഗ്രഹവുമായി വലിയമ്മ നടത്തുന്ന പ്രദക്ഷിണമാണ് പ്രധാനചടങ്ങ്. ഇതിനോടനുബന്ധിച്ച് സദ്യയും കലാപരിപാടികളും ഉണ്ടാവാറുണ്ട്. എല്ലാ മാസത്തിലെയും ആയില്യത്തിന് നിലവറയ്ക്കകത്ത് നൂറും പാലും, ശിവരാത്രി ദിവസത്തെ സര്‍പ്പബലി, പിറ്റേന്ന് അപ്പൂപ്പന്‍ കാവില്‍ നൂറും പാലും തുടങ്ങിയവ മണ്ണാറശാല അമ്മയുടെ പൂജകളാണ്. പാല്‍, പഴം, പാല്‍പ്പായസം, പുറ്റും മുട്ടയും, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹങ്ങള്‍, ആള്‍രൂപങ്ങള്‍ എന്നിവ നടയിലെ പ്രധാനവഴിപാടുകളാണ്.
ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ശിവരാത്രി ഒരുപ്രധാനദിവസമാണ്. ഇത് സര്പ്പരാജാവായ വാസുകിയുമായി ബന്ധപ്പെട്ടതാണ്. ശിവരാത്രി ദിവസം മാത്രമേ ക്ഷേത്രത്തില്സന്ധ്യാദീപാരാധനയുണ്ടായിരിക്കുകയുള്ളു. അന്ന് മറ്റുപൂജകളും അത്താഴപൂജയുംകൂടി ഉണ്ടാവും. ക്ഷേത്രമതിലിനു പുറത്ത് വലിയമ്മയുടെ തേവാരപ്പുര കാണുവാന് നമുക്ക് സാധിക്കും.
കുഴിക്കുളങ്ങര ഭദ്രകാളിയുടേയും കുര്യം‌കുളങ്ങര ധര്‍മ്മശാസ്താവിന്‍റെയും പ്രതിഷ്ഠകള് പടിഞ്ഞാറുള്ള കൂവളത്തറയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. നേത്രരോഗങ്ങള്, കുഷ്ഠം, സന്താനദുഃഖം, വെള്ളപ്പാണ്ട് എന്നിവയുടെ ശമനത്തിനായി ഭക്തര്ക്ക് ഇവിടെ നൂറും പാലും നേദിക്കാം. പാമ്പ് കടിച്ചാല്‍ കടിയേറ്റയാള്ക്ക് ഇവിടത്തെ പാലും പഴനേദ്യവും കൊടുത്താല്‍ ഫലപ്രദമാണെന്നാണ് വിശ്വാസം.
ഉരുളികമഴ്ത്തല് മണ്ണാറശാലക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. ആയിരക്കണക്കിനു ഭക്തജനങ്ങള് ഇവിടെ വന്ന് ഈ അപൂര് വമായ വഴിപാട് നടത്താറുണ്ട്. വിവാഹശേഷം കുട്ടികളില്ലാതെ വിഷമിക്കുന്നവര് ഈ ക്ഷേത്രത്തിലെത്തി ഉരുളി കമിഴ്ത്തിയാല്‍ സന്താനഭാഗ്യം കൈവരുമെന്നാണ് വിശ്വാസം. നേര്ച്ച നടത്തി കുഞ്ഞുണ്ടായി കഴിഞ്ഞ് ദന്പതിമാര് ക്ഷേത്രത്തില് എത്തി കമിഴ്ത്തിയ ഉരുളിനിവര്ത്തി പായസം വച്ച് സര്പ്പങ്ങള്ക്ക് നേദിക്കുന്ന ചടങ്ങും ഉണ്ട്.
എത്തിച്ചേരേണ്ട വിധംഹരിപ്പാട് ബസ്റ്റാന്റില്നിന്ന് നിന്ന് 3 കി.മീ. തെക്കു-കിഴക്ക് ദിശയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മണ്ണാറശാല ക്ഷേത്രം ഹരിപ്പാട് റെയില് വേ സ്റ്റേഷനില്നിന്ന് 3 കി.മീ. ഉം, മാവേലിക്കര റെയില് വേസ്റ്റേഷനില്നിന്ന് 10 കി.മീ.ഉം, കായംകുളം റെയില് വേസ്റ്റേഷനില്നിന്ന് 11 കി.മീ. ഉം മാറിയാണ് സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നും തിരുവനന്തപുരം അന്താരാഷ്ട്രാവിമാനത്താവളത്തിലേയ്ക്ക് 121 കി.മീ.ഉം, നെടുന്പാശ്ശേരി അന്താരാഷ്ട്രാവിമാനത്താവളത്തിലേയ്ക്ക് 132 കി.മീ. ഉം ആണ് ദൂരം.

No comments:

Post a Comment