Friday, July 10, 2009

വിശാഖം

ബുദ്ധിപരമായ ചിന്തകളും പ്രവര്‍ത്തനങ്ങളും വിശാഖക്കാരുടെ പ്രത്യേകതകളാണ്‌. ആകര്‍ഷകമായി സംസാരിക്കുന്ന ഇവര്‍ പലപ്പോഴും മുന്‍കോപികളുമായിരിക്കും. ഇടപെടുന്ന കാര്യങ്ങള്‍ ഇവര്‍ ഭംഗിയായി നിര്‍വഹിക്കും. ബാല്യകാലം ക്ലേശകരവും യൗവ്വനകാലം മുതല്‍ സാമ്പത്തിക പുരോഗതിയുമുണ്ടാകും. പിതാവില്‍നിന്ന്‌ ഇവര്‍ക്ക്‌ കാര്യമായ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല. ദുര്‍വാശി, അഹങ്കാരം എന്നിവ ചിലരുടെ ലക്ഷണങ്ങളാണ്‌. സത്യധര്‍മാദികളില്‍നിന്നു വ്യതിചലിക്കാത്ത ഇവര്‍ സ്വുപരിശ്രമത്തിലൂടെയാണ്‌ ജീവിതത്തില്‍ വിജയിക്കുക. ആത്മനിയന്ത്രണം കുറവായിരിക്കും. നയചാതുരിയുണ്ടെങ്കിലും വിവാഹജീവിതം ചിലപ്പോള്‍ അസ്വാരസ്യം നിറഞ്ഞതാവും. ഒരേ സമയം യാഥാസ്ഥിതികത്വവും സ്വതന്ത്രചിന്തയും ഇവരില്‍ മാറിമാറിവരുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍ത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. ഈശ്വര ഭക്തിയും കുലനീതയുമുള്ള ഇവര്‍ക്ക്‌ ഭര്‍ത്തൃവിരഹവും അനുഭവിക്കേണ്ടിവരാറുണ്ട്‌.പ്രതികൂല നക്ഷത്രങ്ങള്‍കേട്ട, പൂരാടം, തിരുവോണം, തൂലാക്കൂറില്‍ ജനിച്ച വിശാഖക്കാര്‍ക്ക്‌ കാര്‍ത്തിക അവസാന മൂന്നു പാദങ്ങള്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവയും വൃശ്ചികക്കൂറില്‍ ജനിച്ച വിശാഖക്കാര്‍ക്ക്‌ മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദങ്ങള്‍ എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലത്ത്‌ ഇവര്‍ ദോഷപരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിശാഖം, പൂരുരുട്ടാതി, പുണര്‍തം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം, പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. ഇവര്‍ വ്യാഴപ്രീതികരങ്ങളായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, വ്യാഴാഴ്ചതോറും മഹാവിഷ്ണുക്ഷേത്രദര്‍ശനം നടത്തുക, വിശാഖം നാള്‍തോറും വിഷ്ണുപൂജ നടത്തുക, പതിവായി വിഷ്ണുസഹസ്രനാമം ജപിക്കുക തുടങ്ങിയവയൊക്കെ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. വ്യാഴാഴ്ചയും വിശാഖവും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ ഈശ്വരഭജനം നടത്തുക. വിശാഖം തൂലാക്കൂറുകാര്‍ ശുക്രപ്രീതികരങ്ങളായ മഹാലക്ഷ്മീഭജനവും വൃശ്ചികക്കൂറുകാര്‍ കുജപ്രീതികരമായ സുബ്രഹ്മണ്യഭജനവും ഭദ്രകാളീഭജനവും (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയില്ലെങ്കില്‍) നടത്തുന്നതും ഫലപ്രദമാണ്‌. വിശാഖത്തിന്‌ മഞ്ഞ, ക്രീം നിറങ്ങള്‍ അനുകൂലമാണ്‌. തുലാക്കൂറുകാര്‍ക്ക്‌ ഇളം നീല, വെള്ള എന്നിവയും വൃശ്ചികക്കൂറുകാര്‍ക്ക്‌ ചുവപ്പും അനുകൂലം തന്നെ.മന്ത്രങ്ങള്‍വിശാഖം നക്ഷത്രദേവത ഇന്ദ്രാഗ്നിയാണ്‌. ഈ ദേവതയെ ഭജിക്കാന്‍ താഴെപ്പറയുന്ന മന്ത്രങ്ങള്‍ ജപിക്കാം.1. ഓം ഇന്ദ്രാഗ്നീ ആഗതം സുതം ഗീര്‍ഭിര്‍നമോവരേണ്യം അസ്പാതം ധിയേഷിതാ2. ഓം ഇന്ദ്രാഗ്നിഭ്യാം നമഃനക്ഷത്രമൃഗം-സിംഹം, വൃക്ഷം-വയ്യങ്കതവ്‌, ഗണം-ആസുരം, യോനി-പുരുഷം, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment