Friday, July 10, 2009

പൂരുരുട്ടാതി

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍, നീതിനിഷ്ഠ, പൗരുഷം എന്നിവയോടുകൂടിയവരായിരിക്കും. ആത്മീയമായ ഉള്‍ക്കാഴ്ച ഇവരുടെ പ്രത്യേകതയാണ്‌. പൊതുവെ ആരോഗ്യവും ദീര്‍ഘായുസ്സും ഉള്ള ഇവര്‍ ഔദ്യോഗികരംഗത്തും ഉയര്‍ച്ച പ്രാപിക്കുന്നു.
ഏതു രംഗത്തും ഇവര്‍ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. പാരമ്പര്യരീതികള്‍, നിയമങ്ങള്‍ എന്നിവ പിന്‍തുടരാനും അനുസരിക്കാനുമാണ്‌ ഇവര്‍ക്കിഷ്ടം. ഹൃദയവിശാലതയും മറ്റുള്ളവരുടെ ഇഷ്ടമറിഞ്ഞു പൊരുമാറാനുമുള്ള കഴിവും ഇവര്‍ക്കുണ്ട്‌. തനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ ഇവര്‍കാര്യങ്ങള്‍ ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മാത്രമേ എന്തും പ്രവര്‍ത്തിക്കുകയൂള്ളു. സ്ഥരമായ പ്രയത്നം, അഭിപ്രായസ്ഥിരത എന്നിവയും ഇവരുടെ പ്രത്യേകതകളാണ്‌. എന്തെങ്കിലും തരത്തിലുള്ള മനോദുരിതം പലപ്പോഴും ഇവര്‍ക്കുണ്ടായിക്കൊണ്ടിരിക്കും. ഈ നക്ഷത്രത്തില്‍ ജനച്ച സ്ത്രീകള്‍ക്ക്‌ ഉന്നത നിലയിലുള്ള ഭര്‍ത്തൃലബ്ധി, സന്താനസുഖം, സര്‍ക്കാര്‍ജോലി എന്നിവ ലഭിക്കാം.പ്രതികൂല നക്ഷത്രങ്ങള്‍രേവതി,ഭരണി, രോഹിണി, പൂരുരുട്ടാതി ആദ്യമൂന്നുപാദങ്ങള്‍ക്ക്‌(കുംഭക്കൂര്‍) ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപാദവും, പൂരുരുട്ടാതി അന്ത്യപദത്തിന്‌ ചിത്തിര അവസാനപാദം, ചോതി, വിശാഖം ആദ്യമൂന്നു പാദങ്ങള്‍ എന്നിവയും പ്രതികൂലമാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ഇവര്‍ ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. പൂരുരുട്ടാതി, പുണര്‍തം, വിശാഖം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റു പൂജാദി ശുഭകര്‍മങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ നിത്യവും അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, പതിവായി വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ അനുഷ്ഠിക്കുന്നത്‌ ഉത്തമമാണ്‌. പൂരുരുട്ടാതിയും വ്യാഴാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കണം. രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. മഞ്ഞ, കറുപ്പ്‌, കടും നീല എന്നിവ അനുകൂല നിറങ്ങള്‍.മന്ത്രങ്ങള്‍ഈ നക്ഷത്രത്തിന്റെ ദേവത അജൈകപാദ്‌ ആണ്‌. താഴെപ്പറയുന്ന മന്ത്രങ്ങള്‍ ഈ ദേവതാ പ്രീതിക്കായി ജപിക്കാം.1 ഓം ശിവോ നാമാസി സ്വധിതിസ്തേ പിതാനമസ്തേ അസ്തു മാമാ ഹിംസീ:നിവര്‍ത്തയാമ്യായുഷേള ന്നാദ്യായ പ്രജനനായരായസ്പോഷായ സുപ്രജാസ്ത്വായ സുവീര്യായ2. ഓം അജൈകപദേ നമ:നക്ഷത്രമൃഗം- നരന്‍, വൃക്ഷം-തേന്മാവ്‌, ഗണം- മാനുഷം, യോനി-പുരുഷം, പക്ഷി-മയില്‍, ഭൂതം- ആകാശം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment