Friday, July 10, 2009

തിരുവോണം

ഡോ. കെ. ബാലകൃഷ്ണവാര്യര്‍തിരുവോണംഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ കുലീനത, ദാനശീലം, നിരന്തരപ്രയത്നശീലം, പരോപകാരതല്‍പരത എന്നീ ഗുണങ്ങളോടുകൂടിയവരായിരിക്കും. നല്ല സംഭാഷണത്തിലൂടെ ഇവര്‍ക്ക്‌ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ ഇവര്‍ക്ക്‌ വലിയ വിശ്വാസമുണ്ടായിരിക്കും. അതിയായ ഉത്കര്‍ഷേച്ഛയുള്ളവരുമാണ്‌ ഇവര്‍. പൊതുവെ സ്വദേശത്തുനിന്നും വിട്ടുനില്‍ക്കുമ്പോഴാണ്‌ ഇവര്‍ക്ക്‌ ഭാഗ്യാനുഭവങ്ങളുണ്ടാവുന്നത്‌. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കവും അതുമൂലമുള്ള പിശുക്കും ഇവരുടെ പ്രത്യേകതയാണ്‌. പ്രതിസന്ധികളിലും ഇവര്‍ കഠിനമായി പ്രയത്നിച്ച്‌ മുന്നേറുന്നു. ജീവിതത്തിന്‌ ഒരു അടിത്തറ വേണമെന്ന ആഗ്രഹത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടും. ന്യായമായ മാര്‍ഗ്ഗത്തില്‍നിന്നും വ്യതിചലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. കുടുംബാംഗങ്ങളെ സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതും ഇവരുടെ ഗുണമാണ്‌. ഭക്ഷണകാര്യങ്ങളില്‍ ഇവര്‍ തങ്ങളുടേതായ താല്‍പര്യം പുലര്‍ത്തുന്നു. ആദര്‍ശനിഷ്ഠമായ രാഷ്ട്രീയവിശ്വാസവും ഇവര്‍ക്കുണ്ടായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ നല്ല ഭര്‍ത്താവ്‌, കുടുംബസുഖം, ഐശ്വര്യം എന്നിവയുണ്ടാവും.പ്രതികൂല നക്ഷത്രങ്ങള്‍ചതയം, ഉത്തൃട്ടാതി, അശ്വതി, മകം, പൂരം, ഉത്രം ആദ്യപാദം.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍രാഹു, ശനി, കേതു ദശാകാലങ്ങളില്‍ ഇവര്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. തിരുവോണം, രോഹിണി, അത്തം നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റ്‌ പൂജാദികാര്യങ്ങളും നടത്തുക. നക്ഷത്രനാഥനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുക. ജാതകത്തില്‍ ചന്ദ്രന്‌ പക്ഷബലമുണ്ടെങ്കില്‍ ദുര്‍ഗ്ഗാദേവീഭജനവും പക്ഷമില്ലെങ്കില്‍ ഭദ്രകാളീഭജനവും നടത്തുന്നത്‌ ഉത്തമം. പൗര്‍ണ്ണമി ദിനത്തില്‍ ദുര്‍ഗ്ഗാപൂജയും അമാവാസി ദിനത്തില്‍ ഭദ്രകാളീപൂജയും നടത്താം. തിരുവോണവും തിങ്കളാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍അനുഷ്ഠിക്കേണ്ടതാണ്‌. ശനിയാഴ്ച വ്രതം, ശാസ്താഭജനം, ശനീശ്വര പൂജ, അന്നദാനം തുടങ്ങിയവ തിരുവോണം നാളില്‍ നടത്താം. വെളുപ്പ്‌, കറുപ്പ്‌ നിറങ്ങള്‍ അനുകൂലം.മന്ത്രങ്ങള്‍നക്ഷത്രാധിപന്‍ വിഷ്ണുവാണ്‌. വിഷ്ണുപ്രീതിക്ക്‌താഴെപ്പറയുന്ന മന്ത്രം ജപിക്കാം.1. ഓം വിഷ്ണോ രരാടമസി വിഷ്ണോഃശ്നപ്ത്രേസ്ഥോ വിഷ്ണോഃ സ്യൂരസിവിഷ്ണോര്‍ധുവോ ളസി വൈഷ്ണവമസി വിഷ്ണവേ ത്വം2. ഓം വിഷ്ണവേ നമഃനക്ഷത്രമൃഗം-പെണ്‍കുരങ്ങ്‌, വൃക്ഷം-എരുക്ക്‌, ഗണം-ദേവം, യോനി-പുരുഷം, പക്ഷി-കോഴി, ഭൂതം-വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌

No comments:

Post a Comment