Friday, July 10, 2009

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം

കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളില് നിന്നും തികച്ചും വ്യത്യസ്തമായ ആരാധനാരീതിയാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലുള്ളത്. ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്ലാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഹ്മസ്വരൂപം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിച്ചുകൊണ്ട് അരയാല്‍വൃക്ഷം മാത്രമാണ് ഇവിടെയുള്ളത്. ഗണപതിക്കാവ്, ഒണ്ടിക്കാവ്, മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം,കല്‍‌ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍ എന്നിവ ഉണ്ടെങ്കിലും ഓങ്കാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്. കൊല്ലം ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയില്‍ കായംകുളത്തിനു സമീപം, ദേശീയപാതയോടു ചേര്ന്നാണ് പ്രസ്തുതക്ഷേത്രത്തിന്റെ സ്ഥാനം. ഓയ്മന്‍ ചിറ ഓച്ചിറ ആയി എന്നും ഓം ചിറ ഓച്ചിറയായി എന്നുമാണ് സ്ഥലനാമ സങ്കല്പം.ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആല്‍ത്തറകള്‍ രണ്ടും വേലുത്തമ്പി ദളവാ പണികഴിപ്പിച്ചവയാണ്‌. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കല്‍പം. വേലുത്തമ്പി ദളവാ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അതേ അവസരത്തില്‍ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴി
പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ദേവപ്രശ്നത്തില്‍ തെളിഞ്ഞത് ക്ഷേത്രം നിര്‍മ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന് ആയിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിനു വളരെ മുന്‍പുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കള്‍ക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് പരബ്രഹ്മം എന്ന നാമം അന്വര്‍ത്ഥമാക്കുന്ന ഒരുകാര്യമാണ്. ആല്‍ത്തറയിലെ ചുറ്റുവിളക്കിന്‌ പുറത്ത്‌ എവിടെയും അഹിന്ദുക്കക്ക് പ്രവേശനമുണ്ട്‌. വളരെ പണ്ടുമുതല് തന്നെ നാനാ ജാതിമതസ്ഥര്‍ ഇവിടെ ആരാധന നടത്തി വരുന്നു.
പ്രധാന ക്ഷേത്രചടങ്ങുകള്ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പന്ത്രണ്ടുവിളക്ക് മഹോത്സവം വിശ്വപ്രസിദ്ധിയാര്ജ്ജിച്ചതാണ്. നാടിന്റെ നാനാഭാഗങ്ങളില് നിന്നും വരുന്ന ഭക്തജനങ്ങള് വളരെ ഭക്തിയോടെ
യാണ് ഈ ചടങ്ങുകളില് പങ്കെടുക്കുക. പന്ത്രണ്ടുവിളക്കിന്റെ മറ്റൊരു പേരാണ് വൃശ്ചികോത്സവം. വൃശ്ചികമാസത്തിലാണ് ഈ ചടങ്ങ് നടക്കുക എന്നതിനാലാണ് അങ്ങനെയൊരു പേരുവന്നത്. വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളില്‍ ഭക്തജനങ്ങള് കുടില്‍കെട്ടി ഭജനം പാര്‍ക്കുക എന്നതാണ്‌ പ്രധാന വഴിപാട്‌.
കന്നിയിലെ തിരുവോണത്തിനു കന്നുകാലികള്‍ക്കായി നടത്തുന്ന ഇരുപത്തിയെട്ടാം ഓണവും പ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണത്തിനുശേഷം 28 മത്തെ ദിവസം ഭക്തിപുരസ്സരം കൊണ്ടാടുന്നതാണ് ഇതിന് ഈ പേരു വന്നത്.
“ഓച്ചിറക്കളിയും” ‘ഓച്ചിറക്കാളകളും’ ഇവിടുത്തെ പ്രത്യേകതകളാണ്‌. പലവിധങ്ങളായ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനില്‍ക്കുന്നു. ഇരുന്നൂറ് വര്ഷങ്ങള്ക്കുമുന്പ് വേണാട്‌ രാജാവും കായംകുളം രാജാവും തമ്മില്‍ നടന്ന യുദ്ധങ്ങളില് കൂടുതലും ഓച്ചിറ പടനിലത്തായിരുന്നു. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട്‌ യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനായി വര്‍ഷംതോറും മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളില്‍ ഇവിടെ ഓച്ചിറക്കളി നടത്തിവരുന്നു.മണ്ണ്‌ പ്രസാദമായി നല്‍കുന്നതാണ്‌ ഇവിടുത്തെ മറ്റൊരു സവിശേഷത. ദരിദ്രര്‍ക്കും രോഗികള്‍ക്കും യാചകര്‍ക്കുമായുള്ള ‘കഞ്ഞിപ്പകര്‍ച്ച’ പ്രധാന നേര്‍ച്ചയാണ്‌.

No comments:

Post a Comment