Friday, July 10, 2009

ചക്കുളത്തുകാവ്‌ ശ്രീ ഭഗവതിക്ഷേത്രം

പുണ്യവാഹിനിയായ പമ്പയിലെ പുളിനങ്ങള്‍ കാല്‍ച്ചിലമ്പൊലി പൊഴിക്കുന്ന, കേരനിരകള്‍ആലവട്ടം വീശിനില്‍ക്കുന്ന ചക്കുളത്തുകാവ്‌. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും നടത്തുന്ന ആദിപരാശക്തിയായ ശ്രീ ചക്കുളത്തമ്മയുടെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പുണ്യഭൂമിയാണ്‌ ഇവിടം. ജാതിമതവര്‍ണ്ണവര്‍ഗ്ഗഭേദമില്ലാതെ ഏവരുടെയും ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും എന്നും ഒരു ആശാകേന്ദ്രമാണ്‌ തിരുവല്ലയിലെ നീരേറ്റുപുറം ചക്കുളത്തുകാവ്‌ ഭഗവതിക്ഷേത്രം. തങ്ങളെ കാണാന്‍ വരുന്ന ഭക്തര്‍ക്ക്‌ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട്‌ ഗണപതി, ശിവന്‍,സുബ്രഹ്മണ്യന്‍, വിഷ്ണു, ശാസ്താവ്‌, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളും ഈ പുണ്യസങ്കേതത്തില്‍ കുടികൊള്ളുന്നു. തിരുവല്ലയില്‍നിന്നും 12 കി.മീ. മാറിപത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.
ക്ഷേത്രോല്‍പത്തിക്കു കാരണമായി പറയുന്നത്‌, വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം വന്യമൃഗങ്ങള്‍മാത്രം വിഹരിച്ചിരുന്നഘോരവനമായിരുന്നു. ഈ വനത്തോടുചേര്‍ന്ന്‌ ഒരു വേടനും കുടുംബവും താമസിച്ചിരുന്നു. വനത്തില്‍നിന്നും കിട്ടുന്ന കായ്കനികളും, വിറകും ഒക്കെ ശേഖരിച്ചാണ്‌ അവര്‍കഴിഞ്ഞുപോന്നിരുന്നത്‌. ഒരുദിവസം കാട്ടില്‍ വിറക്‌ ശേഖരിക്കുവാന്‍ പോയ വേടന്‍ അപ്രതീക്ഷിതമായി തന്റെ നേര്‍ക്കു പാഞ്ഞടുക്കുന്ന ഒരു സര്‍പ്പത്തില്‍നിന്നുംരക്ഷനേടാന്‍ കയ്യിലിരുന്ന ആയുധംകൊണ്ടു ആഞ്ഞുവെട്ടി. മുറിവേറ്റ സര്‍പ്പത്തിനെ വെറുതേവിടുന്നതു അപകടം വരുത്തിവയ്ക്കുമെന്നുകരുതി വേടന്‍ അതിനുപിന്നാലെ പാഞ്ഞു.ഏറെദൂരംചെന്ന വേടന്‌ സര്‍പ്പത്തിനെ കുളക്കരയിലെ പുറ്റിനുമുകളില്‍ കാണുവാന്‍ സാധിച്ചു. കണ്ടപാടെ വേടന്‍ തന്റെ കയ്യിലിരുന്ന മഴുകൊണ്ട്‌ സര്‍പ്പത്തിനെവീണ്ടുംവെട്ടി. പക്ഷെ ഇത്തവണ പുറ്റുപൊട്ടി ജലപ്രവാഹമാണ്‌ അവിടെ ഉണ്ടായത്‌.
എന്തുചെയ്യണമെന്നറിയാതെ അമ്പരന്നുനിന്ന വേടന്റെ മുന്നില്‍ ഒരു സന്യാസിപെട്ടെന്ന്‌ പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേസമയം വേടന്റെ കുടുംബവുംഅവിടെയെത്തിയിരുന്നു. വെള്ളത്തിന്‌ പാലും തേനും കലര്‍ന്ന നിറംവരുമ്പോള്‍ ജലപ്രവാഹം അവസാനിക്കുമെന്ന്‌ സന്യാസി അവരോട്‌ പറഞ്ഞു. പുറ്റിനകത്ത്‌ പരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ്പൊളിച്ച്‌ നോക്കിയാല്‍ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട്‌ പറഞ്ഞു. അതിനെ വനദുര്‍ഗ്ഗയെന്ന്‌ സങ്കല്‍പിച്ച്‌ ആരാധിച്ചാല്‍സര്‍വ്വൈശ്യര്യങ്ങളും ഉണ്ടാകുമെന്ന്‌ പറഞ്ഞ്‌ പുറ്റുടച്ച്‌ സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ സന്യാസി അപ്രത്യക്ഷനുമായി. അന്നുരാത്രിയില്‍ ഉറങ്ങുകയായിരുന്നവേടന്‌ കാട്ടില്‍ സന്യാസിയായി പ്രത്യക്ഷപ്പെട്ടത്‌ സാക്ഷാല്‍ നാരദമുനിയാണെന്നുള്ള സ്വപ്നദര്‍ശനമാണ്‌ ഉണ്ടായത്‌. സന്യാസി എടുത്തുകൊടുത്ത ആ വിഗ്രഹമാണ്‌ചക്കുളത്തുകാവില്‍ കുടികൊള്ളുന്നതെന്നാണ്‌ ഐതീഹ്യം. ചക്കുളത്തുകാവിലെ മൂലവിഗ്രഹത്തിനു കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
എല്ലാ മലയാളമാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ചകളില്‍ ദേവിക്ക്‌ നിവേദിക്കുന്ന ഔഷധജലം സകലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണെന്നാണ്‌ വിശ്വാസം. ഇതു സേവിക്കുന്നതുമൂലം മഹാരോഗങ്ങളില്‍നിന്നുപോലും മുക്തമാകുമെന്നാണ്‌ അനുഭവസ്ഥര്‍ പറയുന്നത്‌. കൂടാതെ, എല്ലാ ആദ്യവെള്ളിയാഴ്ചകളിലും വിളിച്ചുചൊല്ലി പ്രാര്‍ത്ഥന എന്ന ചടങ്ങുണ്ട്‌. ഇതു പ്രധാനമായും മദ്യത്തിനും മയക്കുമരുന്നിനും അടിമയായവര്‍ക്കുവേണ്ടിയാണ്‌ നടത്തുന്നത്‌. ഈ സമയത്തുള്ള പ്രാര്‍ത്ഥനയിലൂടെ മദ്യത്തിനും മയക്കുമരുന്നിനുംഅടിമപ്പെട്ട നിരവധി ജനങ്ങള്‍ അമ്മയുടെ അനുഗ്രഹത്താല്‍ തങ്ങളുടെ വഴിവിട്ട ജീവിതത്തില്‍നിന്നും മുക്തിനേടുന്നു. ദേവിക്ക്‌ എല്ലാവര്‍ഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ഇവിടെ വെറ്റിലപ്രശ്നം അതിപ്രശസ്തമാണ്‌. പൂജാരിമുഖ്യനാണ്‌ വെ
റ്റിലജ്യോത്സ്യംവച്ചു പ്രവചനം നടത്തുക. പന്ത്രണ്ടുനോയമ്പ്‌ ദേവീസാക്ഷാത്ക്കാരത്തിന്റെ തീവ്രസമാധാന ക്രമത്തിലേയ്ക്ക്‌ ഭക്തരെ നയിക്കുന്ന വ്രതാനുഷ്ഠാനമാണ്‌. ധനുമാസം ഒന്നാം തീയതി തുടങ്ങി പന്ത്രണ്ടാം തീയതിയാണ്‌ ഈ നോയമ്പ്‌ അവസാനിക്കുന്നത്‌.
കൂടാതെ പൊങ്കാല, കാര്‍ത്തികസ്തംഭം കത്തിക്കല്‍, ലക്ഷദീപം, നാരീപൂജ തുടങ്ങിയക്ഷേത്രച്ചടങ്ങുകള്‍ ഒരു പക്ഷേ ഈ ക്ഷേത്രത്തി
ല്‍ മാത്രം കണ്ടുവരുന്ന ചടങ്ങുകളാണ്‌.
പൊങ്കാലസ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിലെ പൊങ്കാല ലോകപ്രശസ്തമാണ്‌.വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികനാളി
ലാണ്‌ ഇവിടുത്തെ പൊങ്കാല. ക്ഷേത്രോല്‍പത്തിക്കുകാരണക്കാരായ വേടനും കുടുംബവും ആഹാരസാധനങ്ങള്‍ ശേഖരിച്ച്‌ മണ്‍കലത്തില്‍പാകംചെയ്താണ്‌ കഴിച്ചിരുന്നത്‌. തങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരുപങ്ക്‌ദേവിക്ക്‌ നല്‍കിയശേഷമേ അവര്‍ ആഹാരം ഭൂജിച്ചിരുന്നുള്ളു. ഒരുദിവസം അവര്‍ക്ക്‌ഭക്ഷണസാധനങ്ങള്‍ ശേഖരിച്ച്‌ സമയത്തിനെത്താനായില്ല.
അന്ന്‌ ദേവിയ്ക്ക്‌ ഭക്ഷണം നല്‍കാനായില്ലെന്ന വിഷമത്തിലായിരുന്നു അവര്‍. എന്നാല്‍ പാചകത്തിനായി മരച്ചുവട്ടില്‍ചെന്നപ്പോള്‍ കലംനിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ്‌ വേടനുംകുടുംബവും കണ്ടത്‌. ആഹാരസാധനങ്ങള്‍ അവിടെയെത്തിയത്‌ ദേവീകൃപകൊണ്ടാണെന്ന്‌മനസ്സിലാക്കിയ അവര്‍ ഭക്തികൊണ്ട്‌ ഉച്ചത്തില്‍ ദേവീമന്ത്രങ്ങള്‍ ഉരവിട്ടു. ഇതേസമയംഒരു അശരീരിയും അവിടെ ഉണ്ടായി. ‘മക്കളേ, നിങ്ങള്‍ക്കുവേണ്ടിയുണ്ടാക്കിയതാണ്‌ ഈആഹാരം. ആവശ്യത്തിന്‌ കഴിച്ച്‌ വിശ്രമിക്കുക. നിങ്ങളുടെ നിഷ്ക്കളങ്ക ഭക്തിയില്‍ഞാന്‍ സന്തുഷ്ടയാണ്‌. തീരാദൂഃഖങ്ങളില്‍പോലും എന്നെ കൈവിടാത്തവര്‍ക്ക്‌ ഞാന്‍ദാസിയും തോഴിയുമായിരിക്കും. ഭക്തിപൂര്‍വ്വം ആര്‌ എവിടെനിന്ന്‌ എന്നെവിളിച്ചാലുംഅവരോടൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരിക്കും.’ ഈ ഓര്‍മ്മ പുതുക്കാനാണ്‌ചക്കുളത്തുകാവില്‍ ജനലക്ഷങ്ങള്‍ പൊങ്കാലയിടുന്നത്‌.
ഭക്തര്‍ അമ്മയ്ക്ക്‌ പൊങ്കാലയിടുമ്പോള്‍ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ്‌ വിശ്വാസം.ഓരോ വര്‍ഷം ചെല്ലുന്തോറും പൊങ്കാല ഇടുന്ന ഭക്തരുടെ എണ്ണംവര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്‌. പൊങ്കാല അടുപ്പുകള്‍ ക്ഷേത്രാതിര്‍ത്തിവിട്ട്‌കിലോമീറ്ററുകള്‍ ദൂരേയ്ക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുന്നു.
കാര്‍ത്തികസ്തംഭം കത്തിക്കല്‍അധര്‍മ്മത്തിന്റെ ഭൗതികപ്രതീകമാണ്‌ കാര്‍ത്തികസ്തംഭം. ഇത്‌ കത്തിച്ച്‌ചാമ്പലാക്കുന്ന ചടങ്ങിലൂടെ തിന്മയെ അഗ്നി വിഴുങ്ങി നന്മ ആധിപത്യം സ്ഥാപിക്കുന്നുഎന്നാണ്‌ വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ്‌ ഈ ചടങ്ങ്‌നടക്കുന്നത്‌.
പൊക്കമുള്ള തൂണില്‍ വാഴക്കച്ചി, പഴയ ഓലകള്‍, പടക്കം, ദേവിയ്ക്ക്‌ചാര്‍ത്തിയ ഉടയാടകള്‍ എന്നിവ പൊതിഞ്ഞുകെട്ടി അതിന്മേല്‍ നാടിന്റെസര്‍വ്വതിന്മകളെയും ആവാഹിക്കുന്നു. ദീപാരാധനയ്ക്ക്‌ മുമ്പായി ഇത്‌ കത്തിക്കും.നാടിന്റെ സര്‍വ്വ പാപദോഷങ്ന്‍ഘളും ഇതോടെ തീരുമെന്നാണ്‌ വിശ്വാസം.
നാരീപൂജസ്ത്രീകള്‍ എവിടെ പൂജിക്കപ്പെടുന്നുവോ അവിടെ ദേതമാര്‍ രമിക്കുന്നുവെന്ന സങ്കല്‍പവുംസ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്‍പവുമാണ്‌ ഇത്തരമൊരുപൂജയുടെ പിന്നിലുള്ളത്‌. ഒരുപക്ഷേ ലോകത്തുതന്നെ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്‌ഈ സ്ത്രീപൂജ. അന്നേദിവസം ഒരു പൂജ്യയായ ഒരു സ്ത്രീയെ അതിഥിയായി ക്ഷണിച്ച്‌അലങ്കൃതപീഠത്തില്‍ ഇരുത്തി നാരീപൂജ നടത്താറുണ്ട്‌.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്നവിധംബസ്‌: തിരുവല്ല ബസ്റ്റാന്റില്‍നിന്നും ചക്കുളത്തുകാവിലേയേക്ക്‌ ബസ്‌ സൗകര്യംഉണ്ട്‌. പൊടിയാടിവഴി തകഴിക്കുല്‍ള ബസ്സും ചക്കുളത്തുകാവ്‌ദേവീക്ഷേത്രസമീപത്തുകൂടിയാണ്‌ കടന്നുപോവുന്നത്‌.ട്രെയിന്‍: തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്നവരും, എറണാകുളം ഭാഗത്തുനിന്നും(കോട്ടയംവഴി) വരുന്നവരും തിരുവല്ല റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങുക.

No comments:

Post a Comment