Friday, July 10, 2009

ചതയം

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്വതന്ത്രചിന്താഗതിയുള്ളവരും സ്ഥിരമായി പ്രവര്‍ത്തിക്കുന്നവരും കുലീനതയുള്ളവരുമായിരിക്കും. ആദര്‍ശങ്ങളെ മുറുകെപ്പിടിക്കുന്ന ഇവര്‍ ഔദാര്യശീലമുള്ളവരുമായിരിക്കും.
ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ സഹജമായ കഴിവുള്ള ഇവര്‍ സാഹസികകര്‍മങ്ങളില്‍ ഏര്‍പ്പെടാനും മടിക്കാറില്ല. ആരോടും എന്തും തുറന്നു പറയുന്ന സ്വഭാവമാണ്‌ ഇവരുടേത്‌. അത്‌ ഇവര്‍ക്ക്‌ അനവധി ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നു. സൗഹൃദങ്ങള്‍ക്ക്‌ ഇവര്‍ വലിയ വിലകല്‍പിക്കുകയും ചെയ്യാറുണ്ട്‌. പാരമ്പര്യം, പ്രാചീന ശാസ്ത്രങ്ങള്‍ എന്നിവയോട്‌ ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതലായിരിക്കും. ആത്മീയമായ മനസസിനുടമകളുമായിരിക്കും ഇവര്‍. സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവരെ ഇവര്‍ എന്തുവിലകൊടുത്തും സഹായിക്കാന്‍ ശ്രമിക്കുന്നു. പിതാവിനേക്കാള്‍ മാതാവിനോടായിരിക്കും ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതല്‍. ഈ നക്ഷത്രത്തില്‍ ജനക്കുന്ന സ്ത്രീകള്‍ക്ക്‌ ദാമ്പത്യജീവിതം ക്ലേശകരമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ഉത്തൃട്ടാതി, അശ്വതി, കാര്‍ത്തിക, ഉത്രം മൂക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ശനി, കേതു, സൂര്യന്‍ എന്നീ ദശകളില്‍ ഇവര്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചതയം, തിരുവാതിര, ചോതിനക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റ്‌ പൂജാദികാര്യങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കേണ്ടതാണ്‌. സര്‍പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, കുടുംബത്തില്‍ സര്‍പക്കാവുകള്‍ പരിരക്ഷിക്കുക, അവിടെ കടമ്പുവൃക്ഷം വെച്ചുപിടിപ്പിക്കുക തുടങ്ങിയവയൊക്കെ ദോഷപരിഹാരകര്‍മങ്ങളാണ്‌. ചതയം നാളില്‍ രാഹുപൂജ നടത്തുന്നതും ഉത്തമം. രാശ്യാധിപനായ ശനിയെയും ഇതുപോലെ പ്രീതിപ്പെടുത്തേണ്ടതാണ്‌. ശനിദോഷപരിഹാരകര്‍മങ്ങള്‍ മുമ്പു സൂചിപ്പിച്ചിട്ടുള്ളത്‌ വിധിപ്രകാരം അനുഷ്ഠിക്കുക. കറുത്ത വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.മന്ത്രങ്ങള്‍ചതയം നക്ഷത്രദേവത വരുണനാണ്‌. വരുണപ്രീതിക്കായി താഴെപ്പറയുന്ന മന്ത്രം ജപിക്കാവുന്നതാണ്‌.1 ഓം വരുണസ്യോത്തം ഭനമസി വരുണസ്യസ്കംഭസര്‍ജ്ജനീസ്ഥോ വരുണസ്യ ഋതളസദന്യസിവരുണസ്യ ഋതസദനമസി വരുണസ്യഋതസദനമാസിദഓം വരുണായ നമ:നക്ഷത്രമൃഗം- കുതിര, വൃക്ഷം- കടമ്പ്‌, ഗണം-ആസുരം, യോനി- സ്ത്രീ, പക്ഷി-മയില്‍, ഭൂതം- ആകാശം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment