Friday, July 10, 2009

തിരുവാതിര

ശിവന്റെ നക്ഷത്രമെന്നു പ്രസിദ്ധമായ തിരുവാതിരയില്‍ ജനിക്കുന്നവര്‍ അനവധി വിഷയങ്ങളില്‍ പരിജ്ഞാനമുള്ളവരും ധനസമ്പാദനത്തില്‍ ജാഗരൂഗരുമാണ്‌. ജീവിതത്തില്‍ ഇവര്‍ക്ക്‌ ഉയര്‍ച്ച താഴ്ചകള്‍ ഇടവിട്ടുണ്ടായിക്കൊണ്ടിരിക്കും. സരസമായ സംഭാഷണം ഇവരുടെ പ്രത്യേകതയാണ്‌. സ്ഥിരതയില്ലായ്മയും ഇവരുടെ മുമുദ്രയാണ്‌. ദുര്‍വാശി, ദുരഭിമാനം തുടങ്ങിയവ മൂലം ഇവര്‍ അര്‍ഹിക്കുന്ന കീര്‍ത്തി ലഭിക്കുന്നില്ല. ഉപകാര സ്മരണയും ഇവര്‍ക്കു കുറവായിരിക്കും. സ്ത്രീകള്‍ മറ്റുള്ളവരുടെ കുറ്റവും കുറവും പറയുന്ന സ്വഭാവക്കാരായിരിക്കും. വൈവാഹിക ജീവിതം അസ്വാരസ്യങ്ങള്‍ നിറഞ്ഞതായി കാണാറുണ്ട്‌.പ്രതികൂല നക്ഷത്രങ്ങള്‍പൂയം, മകം, ഉത്രം, ഉത്രാടം (മകരക്കൂര്‍) തിരുവോണം, അവിട്ടം (മകരക്കൂര്‍)
അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ശനി, കേതു, സൂര്യന്‍ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കണം. ഇവര്‍ രാഹുവിനെയും സര്‍പ്പങ്ങളെയും ഭജിക്കുന്നത്‌ നല്ലതാണ്‌. ജന്മനക്ഷത്ര ദിവസം സര്‍പ്പക്ഷേത്ര ദര്‍ശനം നടത്തുകയും വഴിപാടുകള്‍ കഴിക്കുകയും ചെയ്യുക. തിരുവാതിര, ചോതി, ചതയം നാളുകളില്‍ രാഹുപ്രീതികര്‍മങ്ങള്‍ അനുഷ്ഠിക്കുക. സര്‍പ്പക്കാവില്‍ കരിമരം വെച്ചുപിടിപ്പിക്കുക. രാശ്യാധിപനായ ബുധന്റെ പ്രീതിയ്ക്കുള്ള കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. കറുപ്പ്‌, കടുംനീല എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ ശുഭമായിരിക്കും.തിരുവാതിരയുടെ നക്ഷത്ര ദേവത ശിവനാണ്‌.
മന്ത്രങ്ങള്‍ശിവപ്രീതിയ്ക്ക്‌ നിത്യവും ജപിക്കേണ്ട മന്ത്രം താഴെക്കൊടുക്കുന്നു.1. ഓം നമസ്തേ രുദ്രമന്യവ ഉതോതഇഷവേ നമഃബാഹ്യഭ്യാമുത തേ നമഃ2. ഓം രുദ്രായ നമഃനക്ഷത്രമൃഗം-പെണ്‍പട്ടി, വൃക്ഷം-കരിമരം, ഗണം-മാനുഷം, യോനി-സ്ത്രീ, പക്ഷി-ചകോരം, ഭൂതം-ജലം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment