Friday, July 10, 2009

രേവതി

ജന്മ നാളിന്റെഫലങ്ങള്‍: ഡോ. കെ. ബാലകൃഷ്ണവാര്യര്‍
ബുദ്ധിപരമായും യുക്തിപരമായും ഉള്ള പ്രവര്‍ത്തനം, പരാശ്രയം കൂടാതെയുള്ള ജീവിതം, ധൈര്യം, ആരോഗ്യം തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്‌. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലെത്താന്‍ കഴിയുന്നു. അതുപോലെ ആദ്ധ്യാത്മിക ചിന്തയും ഇവരില്‍ മുന്നിട്ടുനില്‍ക്കും.ആരേയും എതിര്‍ക്കണമെന്ന്‌ ആഗ്രഹം ഉണ്ടായിരിക്കുകയില്ല. അതുപോലെ ആരെയും വകവെക്കാറുമില്ല. ചിലര്‍ക്ക്‌ സന്മാര്‍ഗ്ഗജീവിതത്തില്‍നിന്നും വ്യതിചലിക്കുന്ന സ്വഭാവം കാണും. രഹസ്യം സൂക്ഷിക്കുക ഇവരെ സംബന്ധിച്ച്‌ ശ്രമകരമാണ്‌. അതുപോലെ ആരെയും ഇവര്‍ കണ്ണുമടച്ച്‌ വിശ്വസിക്കുകയുമില്ല. സ്വന്തം ആരോഗ്യപരിപാലനത്തില്‍ ഇവര്‍ വലുതായി ശ്രദ്ധിക്കാറില്ല. അതുപോലെ ലഹരിവസ്തുക്കള്‍ക്ക്‌ അടിമയാകുന്ന പ്രകൃതവും ചിലര്‍ക്കുണ്ട്‌. വിവാഹജീവിതം ഇവര്‍ക്ക്‌ അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പതിവ്രതകളും ആചാരാനുഷ്ഠാനതല്‍പരകളുമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ഭരണി, രോഹിണി, തിരുവാതിര, ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദം.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ശുക്രന്‍, ചന്ദ്രന്‍, രാഹു എന്നീ ദശകങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. രേവതി, ആയില്യം, കേട്ട നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റു പൂജാദികര്‍മങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളാണ്‌ ഇവര്‍ അനുഷ്ഠിക്കേണ്ടത്‌. രാശ്യാധിപനായ വ്യാഴത്തെയും പ്രീതിപ്പെടുത്തുന്നത്‌ ഉത്തമമാണ്‌. വിഷ്ണുഭജനം, ശ്രീകൃഷ്ണഭജനം, വിഷ്ണുസഹസ്രനാമജപം, ഭാഗവതപാരായണം തുടങ്ങിയവ അനുഷ്ഠിക്കാവുന്നതാണ്‌. ബുധനാഴ്ചയും രേവതിയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. മഞ്ഞ, പച്ച തുടങ്ങിയവ അനുകൂല നിറങ്ങള്‍.മന്ത്രങ്ങള്‍രേവതി നക്ഷത്രദേവത പൂഷാവാണ്‌.1. ഓം പൂഷനതവത്രതേ വയം ന ഋഷ്യേമകദാചന സ്തോതാരസ്ത ഇഹസ്മസി2. ഓം പൂഷ്ണേ നമഃനക്ഷത്ര മൃഗം-ആന, വൃക്ഷം-ഇരിപ്പ, ഗണം-ദേവം, യോനി-സ്ത്രീ, പക്ഷി-മയില്‍, ഭൂതം-ആകാശം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment