Friday, July 10, 2009

അശ്വതി

ഓരോ നക്ഷത്രജാതരും അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍
ഓരോ നക്ഷത്രത്തിലും ജനിച്ചാലുള്ള പ്രത്യേകതകള്‍, ഓരോ നക്ഷത്രത്തിനും അശുഭങ്ങളായ നക്ഷത്രങ്ങള്‍, ദോഷശാന്തിക്കും ഐശ്വര്യത്തിനുമായി അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍, അനുകൂല നിറങ്ങള്‍ തുടങ്ങിയവയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഓരോ നക്ഷത്രത്തിനും പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌.
ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌. ദശാകാലവ്യത്യാസങ്ങള്‍ പരിഗണിക്കാതെ ജീവിതകാലം മുഴുവനും നക്ഷത്രദേവതയെ ഭജിക്കാം. അതിനുള്ള മന്ത്രങ്ങളും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നക്ഷത്ര മൃഗം, പക്ഷി തുടങ്ങിയവയും സൂചിപ്പിച്ചിട്ടുണ്ട്‌. ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.
അശ്വതി
ഈ നക്ഷത്രത്തില്‍ ജനിച്ചാല്‍ ബുദ്ധിശക്തി, ധൈര്യം,സാമര്‍ത്ഥ്യം എന്നിവയുണ്ടായിരിക്കും. ഓര്‍മശക്തി, അറിവുസമ്പാദിക്കുന്നതില്‍ താല്‍പര്യം, വിശാലനയനങ്ങള്‍, വിസ്തൃതമായ നെറ്റിത്തടം, ശാന്തത, വിനയം, ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി, ബലപ്രയോഗത്തിനു വഴങ്ങാത്ത സ്വഭാവം നിശ്ചയദാര്‍ഢ്യം, ചിലപ്പോള്‍ മദ്യപാനാസക്തി, സേവനസന്നദ്ധത, പരിശ്രമശീലം തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്‌. സ്ത്രീകള്‍ ഈ നക്ഷത്രത്തില്‍ ജനിക്കുന്നത്‌ ഐശ്വര്യപ്രദമാണ്‌. അശ്വതിജാതരില്‍നിന്ന്‌ ഔഷധങ്ങള്‍ സ്വീകരിക്കുന്നതും അവര്‍ ഔഷധങ്ങള്‍ നല്‍കുന്നതും ഫലപ്രദമാണെന്നു വിശ്വസിക്കപ്പെടുന്നു.
പ്രതികൂല നക്ഷത്രങ്ങള്‍: കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍: സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്ക്പൊതുവെ അശുഭമായേക്കാം. അതിനാല്‍ ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌.അശ്വതി, മകം, മൂലം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം തുടങ്ങിയവയ്ക്ക്‌ ഉത്തമം. ഈ നക്ഷത്രക്കാര്‍ ഗണപതിയെ ഭജിക്കുന്നത്‌ ഉത്തമമാണ്‌. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. വിനായകചതുര്‍ത്ഥിനാളില്‍ വ്രതമനുഷ്ഠിക്കുന്നതും ഉത്തമം.കേതുപ്രീതികരമായ മന്ത്രങ്ങളഉം സ്തോത്രങ്ങളും ഇവര്‍ ജപിക്കുന്നതു നന്നായിരിക്കും. രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചൊവ്വാഴ്ചയും അശ്വതി നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം സുബ്രഹ്മണ്യഭജനം, ഭദ്രകാളീഭജനം (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയില്ലെങ്കില്‍) ഇവ നടത്തുന്നത്‌ ഫലപ്രദമാണ്‌. ഇവര്‍ ചുവന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത്‌ നന്നായിരിക്കും.
മന്ത്രങ്ങള്‍നക്ഷത്രദേവത അശ്വിനീദേവകളാണ്‌. ഈ ദേവതയുടെ മന്ത്രങ്ങള്‍ താഴെ കൊടുക്കുന്നു.1. ഓം അശ്വിനാ തേജസാ ചക്ഷുഃ പ്രാണേന സരസ്വതീവീര്യം വാചേന്ദ്രോ ബലേന്ദ്രായ ദധുരിന്ദ്രിയം2. ഓം അശ്വിനീ കുമാരാഭ്യാം നമഃനക്ഷത്രമൃഗം: കുതിര, വൃക്ഷം-കാഞ്ഞിരം, ഗണം-ദേവം, യോനി-പുരുഷം, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.

No comments:

Post a Comment