Friday, July 10, 2009

Vaikom Mahadevar Temple

വൈക്കം മഹാദേവ ക്ഷേത്രം
ദക്ഷിണഭാരതത്തിലെ ശൈവക്ഷേത്രങ്ങളില് അഗ്രഗണ്യസ്ഥാനമാണ് വൈക്കം മഹാദേവക്ഷേത്രത്തിനുള്ളത്. കോട്ടയം ജില്ലയിലെ വൈക്കത്താണ് ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. വ്യാഘ്രപാദമുനിക്ക് ശൈവദര്ശനം ലഭിച്ച വ്യാഘ്രപാദപുരമാണ് ഇപ്പോള് വൈക്കം എന്നപേരിലറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി പരമശിവനാണ്. വൈക്കത്തെ ശിവന്‍ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്. കിഴക്കോട്ടാണ് ദര്ശനം. കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്. പെരുന്തച്ചന് ക്ഷേത്രനിര്മ്മാണം നടത്തിയെന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിന്റെ വലിയ വട്ട ശ്രീകോവിലിന് സാധാരണ ശ്രീകോവിലിന്‍റെ മൂന്നിരിട്ടിയോളം വലിപ്പമുണ്ട്. ശ്രീകോവിലിന് രണ്ടു ചുറ്റ് ഉണ്ട്, ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതമാണുള്ളത്.ശ്രീകോവിലില് രണ്ടടി ഉയരമുള്ള പീഠത്തില്‍ അഞ്ചടിയോളം ഉയരമുള്ള മഹാലിംഗമാണുള്ളത്.
എട്ട് ഏക്കറിലാണ് ക്ഷേത്രം നില്‍ക്കുന്നത്. കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍ കാണാം. അതിനടുത്തായി അറുപത്തിനാല് അടി ഉയരമുള്ള സ്വര്‍ണ്ണക്കൊടിമരവും കാണാം. കരിങ്കല്‍ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വത്ഥാകൃതിയിലുള്ള വിളക്ക് കാണാം. ഇതില്‍ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കല്‍.
ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന്‍ എന്നീ മൂന്നുഭാവങ്ങളാണുള്ളത്. അഞ്ചു പൂജയും ശീവേലിയും ഇവിടെ നടത്തുന്നു. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാര്‍, മേയ്ക്കാടും ഭദ്രാകാളി മറ്റപ്പള്ളിയും. ഉപദേവതമാരായി കന്നിമൂല ഗണപതി, സ്തംഭഗണപതി, ഭഗവതി, ഉടല്‍ കൂട്ടുമ്മേല്‍, വ്യാഘ്രപാദമഹര്‍ഷി എന്നിവരാണുള്ളത്.
ഈ ശിവക്ഷേത്രത്തിന്‍റെ ഒരു പ്രത്യേകത വാതില്‍ മാടത്തിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന ദാരുശില്പങ്ങളാണ്. അതിമനോഹരമായാണ് രാമായണം അതില് കൊത്തിവച്ചിരിക്കുന്നത്.
ദിവസേനയുള്ള ക്ഷേത്രച്ചടങ്ങുകള്വെളുപ്പിന് 3.30 ന് പള്ളിയുണര്ത്തല്4.00 മണിക്ക് നടതുറപ്പ്, നിര്മ്മാല്യദര്ശനം, എതിര്ത്തു പൂജ, ഉഷഃപൂജ.6.30 ന് എതിര്ത്തു ശ്രീബലി.7.30 ന് പന്തീരടി പൂജ.9.00 ന് നവകം പൂജ.10.00 ന് ഉച്ചപൂജ.11.30 ന് ഉച്ച ശ്രീബലിവൈകുന്നേരം 5.00 ന് നടതുറപ്പ്.6.30 ന് ദീപാരാധന.7.00 ന് അത്താഴ പൂജ.8.00 ന് അത്താഴ ശ്രീബലി
ഘട്ടിയം ചൊല്ലല്‍വൈക്കം മഹാദേവക്ഷേത്രത്തില് മാത്രം കാണുന്ന ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലല്‍.ശ്രീബലിക്ക് എഴുഇന്നള്ളത്ത് നടക്കുമ്പോള്‍ ഭവാന്‍റെ സ്തുതിഗീതങ്ങള്‍ ചൊല്ലുന്ന ചടങ്ങാണിത്. കൊല്ലവര്ഷം 1030, തുലാം 27-ന് തിരുവിതാംകൂര് മഹാരാജാവായിരുന്ന ആയില്യം തിരുനാളാണ് ഈ ചടങ്ങ് ആരംഭിച്ചത്. ഈ ചടങ്ങിലൂടെ വൈക്കത്തപ്പന് തന്റെ കരുണയുടെ കടാക്ഷം ഭക്തജനങ്ങള്ക്ക് അരുളുന്നു.
വടക്കുംപുറത്ത് പാട്ട്പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വൈക്കം മഹാദേവക്ഷേത്രത്തില് നടക്കുന്ന ഒരു ആചാരാനുഷ്ഠാനമാണ് വടക്കുംപുറത്ത് പാട്ട്. ക്ഷേത്രാങ്കണത്തിന്‍റെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കും പുറത്ത് പാട്ട്. ഇതേ മട്ടില്‍ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.
വൈക്കത്തഷ്ടമിവൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി വിശ്വപ്രസിദ്ധിയാര്ജ്ജിച്ചതാണ്. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള ഭക്തര് അഷ്ടമി ദര്ശനത്തിന് ഈ ക്ഷേത്രത്തിലെത്തുകപതിവാണ്. താരകാസുരന്റെയും ശൂരപത്മന്റെയും നിഗ്രഹത്തിനായി മഹാദേവന് തന്റെ പുത്രനായ സുബ്രഹ്മണ്യസ്വാമിയെ അനുഗ്രഹം കൊടുത്ത് പറഞ്ഞയച്ച് പന്ത്രണ്ടുദിവസം കാത്തിരിക്കുന്നു. പുത്രവിജയത്തിനുവേണ്ടി ശിവന് അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ശിവന് മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു.
പന്ത്രണ്ടാം ദിവസം താരകാസുരനെ നിഗ്രഹിച്ച് വിജയശ്രീലളിതനായി പരിവാരസമേതം പിതാവിന്റെ സമീപം മടങ്ങി എത്തുകയും ചെയ്യുന്നതാണു അഷ്ടമിയുടെ പിന്നിലുള്ള ഐതിഹ്യം. അഷ്ടമി ഉത്സവം നടക്കുന്ന പന്ത്രണ്ടു ദിവസവും ഭഗവാന്റെ തിരുസന്നിധിയില് ഭക്തജനങ്ങള്ക്ക് ആഹാരം നല്കാറുണ്ട്. വിജയശ്രീലളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘോഷാലങ്കാരത്തോടെ കിഴക്കേ ആനപന്തലില് കാത്തിരിക്കുന്ന ശിവന് എതിരേല്ക്കുന്നു. ഈ സന്തോഷത്തില് പങ്കുകൊള്ളുന്നതിനായി ഭഗവാന്റെ സഹോദരിമാരായ മൂത്തേടത്തുകാവിലമ്മയും കൂട്ടുമ്മേല് ഭഗവതിയും എത്തിച്ചേരുന്നു. ഇത് “കൂടി പൂജ’ എന്നാണ് അറിയപ്പെടുന്നത്. തുടര്‍ന്ന് “വലിയ കാണിക്ക’ആരംഭിക്കുന്നു. കറുകയില്‍ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടര്‍ന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടര്‍ന്ന് ഉദയനാപുരത്തപ്പന്‍െറ ഹൃദയസ്പൃക്കായ വിടവാങ്ങള്‍ നടക്കുന്നു. ശോകരസം തുളുന്പുന്ന അകന്പടിയോടെ ഉദയനാപുരത്തപ്പന്‍ യാത്രപറയുന്ന ചടങ്ങിനെ “കൂടിപ്പിരിയല്‍” എന്നാണ് പറയുക.
അഷ്ടമി വിളക്കിന്‍െറ അവസാനം ശിവപെരുമാള്‍ ശ്രീകോവിലിലേക്കും മകന്‍ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകള്‍. പിറ്റേ ദിവസം ക്ഷേത്രത്തില്‍ ആറാട്ടാണ്.
എത്തിച്ചേരുന്ന വിധംട്രെയിനില് എറണാകുളം-തിരുവനന്തപുരം (കോട്ടയം വഴി) പാതയില് കോട്ടയത്തുനിന്നും 40 കി.മീ. വടക്കും, എറണാകുളത്തുനിന്നും 36 കി.മീ. തെക്കുമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നെടുന്പാശ്ശേരി ഇന്റര്നാഷണല് വിമാനത്താവളം ഇവിടെനിന്ന് 56 കി.മീ. അകലെയാണ്.

No comments:

Post a Comment