Friday, July 10, 2009

പൂരാടം

പൂരാടം
ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സൗന്ദര്യം, ആകര്‍ഷകത്വം, ബുദ്ധിശക്തി, വിശാലഹൃദയം തുടങ്ങിയവയുള്ളവരായിരിക്കും. വശീകരണശക്തി, ആകര്‍ഷകമായി സംസാരിക്കുവാനുള്ള കഴിവ്‌, സുഹൃത്തുക്കളോടു തികഞ്ഞ ആത്മാര്‍ത്ഥത എന്നിവയും ഇവരുടെ ഗുണങ്ങളാണ്‌. സ്നേഹം, വാത്സല്യം തുടങ്ങിയ സദ്ഗുണങ്ങള്‍, മറ്റുള്ളവരെ സഹായിക്കുവാനുള്ള മനസ്ഥിതി, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്ന സ്വഭാവം തുടങ്ങിയവയും ഇവരെ വലിയ സുഹൃദ്‌വലയത്തിന്‌ ഉടമകളാക്കുന്നു. ശുഭാപ്തിവിശ്വാസം, അഭിമാനബോധം എന്നിവയും ഇവരുടെ സവിശേഷതകളാണ്‌. മാതാപിതാക്കളില്‍നിന്നും ഇവര്‍ക്ക്‌ വലുതായ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല. ജീവിതത്തില്‍ മധ്യകാലമായിരിക്കും കൂടുതല്‍ ഐശ്വര്യപ്രദം. കലാപരമായ കാര്യങ്ങളിലും മതാനുഷ്ഠാനങ്ങളിലും ഇവര്‍ ഒരുപോലെ തല്‍പരരായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൗന്ദര്യം, ആഡംബരഭ്രമം എന്നിവയുള്ളവരായിരിക്കും. വിവാഹജീവിതത്തില്‍ ഇവര്‍ക്ക്‌ പല ക്ലേശങ്ങളും അഭിമുഖീകരിക്കേണ്ടിവരാറുണ്ട്‌.പ്രതികൂല നക്ഷത്രങ്ങള്‍തിരുവോണം, ചതയം, ഉത്തൃട്ടാതി, പുണര്‍തം അവസാനപാദം, പൂയം, ആയില്യം.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ചന്ദ്രന്‍, രാഹു, ശനി എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. പൂരാടം, ഭരണി, പൂരം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം മറ്റ്‌ പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. ശുക്രപ്രീതികരങ്ങളായ കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. മഹാലക്ഷ്മീഭജനം, അന്നപൂര്‍ണേശ്വരീഭജനം എന്നിവ ഉത്തമമാണ്‌. പൂരാടം നക്ഷത്രവും വെള്ളിയാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ മുന്‍പറഞ്ഞ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്‌. രാശ്യാധിപനായ വ്യാഴത്തിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം എന്നിവ ഉത്തമം. വ്യാഴാഴ്ചയും പൂരാടം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം വിഷ്ണു പൂജയും നടത്താം. വെള്ള, മഞ്ഞ എന്നിവ അനുകൂലനിറങ്ങള്‍.ജലം അഥവാ അപസ്സാണ്‌ ഈ നക്ഷത്രത്തിന്റെ ദേവത.
മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യവും ജപിക്കാം.1. ഓം അബാധമപകില്‍ വിഷമപകൃത്വാമപോരപഃഅപാമാര്‍ഗത്വവമസ്മദഷദുഃ ഷ്വപ്യം സുവ2. ഓം അദ്രഭ്യോ നമഃനക്ഷത്രമൃഗം - വാനരന്‍, വൃക്ഷം - വഞ്ഞി, ഗണം - മാനുഷം, യോനി - പുരുഷം, പക്ഷി - കോഴി, ഭൂതം - വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment