Friday, July 10, 2009

തൃക്കേട്ട

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പ്രവര്‍ത്തനനിരതരും, പ്രവര്‍ത്തനങ്ങളില്‍ ബുദ്ധികൂര്‍മ്മത പ്രകടിപ്പിക്കുന്നവരുമായിരിക്കും. പുറമെ മനോബലം പ്രകടിപ്പിക്കുമെങ്കിലും ഇവര്‍ ചഞ്ചലചിത്തരും, ഭീരുക്കളുമായിരിക്കും. ഗൂഢശാസ്ത്രങ്ങളില്‍ താല്‍പര്യമുള്ള ഇവര്‍ കാര്യങ്ങളുടെ അടിത്തട്ടുവരെ അന്വേഷിക്കുന്ന പ്രകൃതിക്കാരാണം. ജാതകത്തില്‍ ചന്ദ്രന്‌ ബലമില്ലാത്തവര്‍ മുന്‍കോപം, വക്രബുദ്ധി, സ്വാര്‍ത്ഥത തുടങ്ങിയ ദുര്‍ഗുണങ്ങള്‍ പ്രകടിപ്പിക്കും. തൃക്കേട്ടക്കാര്‍ സ്വഗൃഹവും ദേശവും വിട്ടു താമസിക്കുന്നവരാണ്‌. സന്താനങ്ങളില്‍നിന്ന്‌ ഇവര്‍ക്ക്‌ സുഖം ലഭിക്കാറില്ല. പല ജോലികളും ഇവര്‍ ജീവിതത്തില്‍ മാറിമാറി ചെയ്യും. നല്ല ആരോഗ്യമുള്ള ഇവര്‍ക്ക്‌ ജീവിതത്തിന്റെ ആദ്യഘട്ടം ക്ലേശകരമായിരിക്കും. ദാമ്പത്യവിഷയങ്ങളില്‍ പൊതുവെ സുഖവും സംതൃപ്തിയും ലഭിക്കും. ബന്ധുക്കള്‍ക്ക്‌ ഇവരില്‍നിന്ന്‌ ഉപകാരങ്ങള്‍ ഒന്നും ലഭിക്കാറില്ല. ചില തൃക്കേട്ടക്കാര്‍ മൂത്തസഹോദരക്ക്‌ നാശം ചെയ്യാറുണ്ട്‌. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും ചില ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്‌. ദാമ്പത്യക്ലേശം, പുത്രശോകം തുടങ്ങിയവ അനുഭവത്തില്‍ വരാം.പ്രതികൂല നക്ഷത്രങ്ങള്‍പൂരാടം, തിരുവോണം, ചതയം, മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദങ്ങള്‍.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ഇവര്‍ ശുക്രന്‍, വ്യാഴം, സൂര്യന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. കേട്ട, രേവതി, ആയില്യം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റു പൂജാദികാര്യങ്ങളും നടത്തുക. ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ ഉത്തമമായിരിക്കും. ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം, ഭാഗവത പാരായണം തുടങ്ങിയവ ഫലപ്രദമാണ്‌. തൃക്കേട്ടയും ബുധനാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ശാന്തികര്‍മങ്ങളും വ്രതവും അനുഷ്ഠിക്കുക. ഇവര്‍ രാശ്യാധിപനായ ചൊവ്വയെ പ്രീതപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കേണ്ടതാണ്‌. ജാതകത്തിലെ കുജസ്ഥിതിയനുസരിച്ച്‌ സുബ്രഹ്മണ്യനെയോ ഭദ്രകാളിയെയോ ഭജിക്കുക. പച്ച, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമായിരിക്കും.ഇന്ദ്രനാണ്‌ കേട്ട നക്ഷത്രത്തിന്റെ ദേവത.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ ഇന്ദ്രപ്രീതിക്കായി ജപിക്കുക.1. ഓം ത്രാതാരമിന്ദ്രമവിതാരമിന്ദ്രം ഹവേഹവേ സുഹവം ശൂരമിന്ദ്രംഹൃയാമി ശകം പുരുഹൂതമിന്ദ്രം സ്വസ്തിനോ മധവാ ധാത്വിന്ദ്രഃ2. ഓം ഇന്ദ്രായ നമഃനക്ഷത്രമൃഗം-കേഴ, വൃക്ഷം-വെട്ടി, ഗണം-ഇലഞ്ഞി, യോനി-പുരുഷം, പക്ഷി-കോഴി, ഭൂതം-വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

1 comment: