Friday, July 10, 2009

ഉത്രാടം

ബുദ്ധിശക്തി, സംസ്കാര സമ്പന്നത, ധാര്‍മികത എന്നിവ ഈ നക്ഷത്രക്കാരുടെ ലക്ഷണങ്ങളാണ്‌. ധാരാളം സുഹൃത്തുക്കളും അവരില്‍നിന്നുള്ള സഹായങ്ങളും ഇവര്‍ക്കുണ്ടാവും. ആ സഹായങ്ങള്‍ കൃതജ്ഞതയോടെ സ്മരിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്‌. ആത്മാര്‍ത്ഥതയും ദീനാനുകമ്പയും ഇവരുടെ ഗുണങ്ങളാണ്‌. കഴിയുന്നതും മറ്റുള്ളവരെ ഉപദ്രവിക്കാതെയും അവര്‍ക്ക്‌ നന്മചെയ്തും കഴിയാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. ആര്‍ഭാടങ്ങളില്‍ ഇവര്‍ക്ക്‌ താല്‍പര്യം കുറവായിരിക്കും. മറ്റുള്ളവരോട്‌ പരുഷമായി പെരുമാറുമെന്നും ഇവര്‍ക്ക്‌ ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിലെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഇവര്‍ക്ക്‌ പല ക്ലേശങ്ങളും അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍ പ്രയത്നം കൊണ്ട്‌ ഇവര്‍ നല്ലനിലയിലെത്തിച്ചേരുന്നു. എങ്കിലും കുടുംബക്ലേശങ്ങള്‍ ഇവരെ പൊതുവേ വിട്ടുമാറാറില്ല. അന്യായമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുവാന്‍ ഇവര്‍ വിമുഖരാണ്‌. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍തൃഭക്തിയും ഈശ്വരഭക്തിയുമുള്ളവരായിരിക്കും. എങ്കിലും അഹങ്കാരം, വാഗ്ദോഷം എന്നിവ ഇവരില്‍ ചിലരുടെ ദോഷങ്ങളാണ്‌.പ്രതികൂല നക്ഷത്രങ്ങള്‍അവിട്ടം, പൂരുരുട്ടാതി, രേവതി, ഉത്രാടം ആദ്യപാദ(ധനുക്കൂര്‍)ത്തിന്‌ പുണര്‍തം അന്ത്യപാദം(കര്‍ക്കിടകക്കൂര്‍), പൂയം, ആയില്യം എന്നിവയും ഉത്രാടം അവസാന മൂന്നുപാദ (മകരക്കൂര്‍)ത്തിന്‌ മകം, പൂരം, ഉത്രം ആദ്യപാദം എന്നിവയും പ്രതികൂല നക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ചൊവ്വ,വ്യാഴം, ബുധന്‍ എന്നീ ദശാകാലങ്ങളില്‍ ഇവര്‍ ദോഷപരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഉത്രാടം, കാര്‍ത്തിക, ഉത്രം നാളുകള്‍ ക്ഷേത്രദര്‍ശനം മറ്റ്‌ പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. നക്ഷത്രാധിപനായ ആദിത്യനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കേണ്ടതാണ്‌. ഞായറാഴ്ചവ്രതം, ഉത്രാടം നാളില്‍ ശിവക്ഷേത്രദര്‍ശനം, ശിവഭജനം, ഞായറും ഉത്രാടവും ചേര്‍ന്നുവരുന്ന ദിവസം ആദിത്യപൂജ തുടങ്ങിയവയൊക്കെ അനുഷ്ഠിക്കാം. നിത്യവും സൂര്യോദയത്തിനുശേഷം ആദിത്യനെ ഭജിച്ചുകൊണ്ട്‌ അല്‍പസമയം വെയിലേല്‍ക്കുന്നത്‌ ഉത്തമമാണ്‌. ഉത്രാടം ധനുക്കൂറില്‍ ജനിച്ചവര്‍ വ്യാഴത്തെയും മകരക്കൂറില്‍ ജനിച്ചവര്‍ ശനിയെയും പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കണം. വ്യാഴപ്രീതിക്കായി വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, വിഷ്ണുപൂജ തുടങ്ങിയവയും, ശനിപ്രീതിക്കായി ശനിയാഴ്ചവ്രതം, ശാസ്താക്ഷേത്രദര്‍ശനം, ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവയും നടത്താം. ചുവപ്പ്‌, ധനുക്കൂറില്‍ ജനിച്ചവര്‍ക്ക്‌ മഞ്ഞ, മകരക്കൂറില്‍ ജനിച്ചവര്‍ക്ക്‌ കറുപ്പ്‌, കടുംനീല എന്നിവ അനുകൂല നിറങ്ങളാണ്‌.ഉത്രാടം നക്ഷത്രദേവത വിശ്വദേവകളാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യവും ജപിക്കാം.1. ഓം വിശ്വദേവഃ ശൃണുതേമം ഹവം യേ മേഅന്തരിക്ഷയ ഉപദ്യവിഷ്ഠാ യേ അഗ്നിജിഹ്വാഉതവാ യജത്രാ ആസദ്യാസ്മിന്‍ യജ്ഞേവര്‍ഹിഷി മാ ദയധ്വം2. ഓം വിശ്വേദേവേഭ്യോ നമഃനക്ഷത്രമൃഗം-കാള, വൃക്ഷം-പിലാവ്‌, ഗണം-മാനുഷം, യോനി-പുരുഷം, പക്ഷി-കോഴി, ഭൂതം-വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

3 comments:

  1. ഹ..ഹ.ഹ...
    ചിരിക്കാന്‍ വയ്യ..
    ഞാനൊരു ഉഗ്രന്‍ ഉത്രാടക്കാരനാണേ...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നക്ഷത്രദേവത വിശ്വദേവകളാണ്.

    താങ്കളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു
    ദയവായി വിശ്വദേവകൾ ആരാണെന്ന് വ്യക്തമാക്കാമോ?

    ReplyDelete